0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

അതിൽ ഒരുപാട് ഡ്രസ്സുകൾ അടുക്കി വെച്ചിരിക്കുന്നു. ശ്യാമ സുചിത്രയെ നോക്കി.

"എന്നെ നോക്കേണ്ട. ഇതൊക്കെ ഏട്ടന്റെ സെലക്ഷൻ ആണ്. എന്റെ ഏട്ടന് ഈ പെണ്ണിനോട് പ്രേമം തോന്നി തുടങ്ങിയത് മുതൽ ഈ ശ്യാമ പെണ്ണിന് വേണ്ടി വാങ്ങി വെച്ചത്. വേഗം കുളിച്ച് ഇതിൽ നിന്നും ഒന്ന് എടുത്തു ഉടുക്കാൻ നോക്ക്. എല്ലാവരും ഈ പെണ്ണിനെ കാത്ത് നിൽക്കുന്നുണ്ടാകും."

അതും പറഞ്ഞു സുചിത്ര ഒരു തോർത്ത് എടുത്തു കൊടുത്തിട്ട് പറഞ്ഞു.

"കുളിയും ഒരുങ്ങലും മാത്രമേ ഈ റൂമിൽ ഉള്ളൂ. കല്ല്യാണം വരെ എന്റെ കൂടെ കിടന്നോണം. അതുവരെ എനിക്ക് ഈ ശ്യാമ പെണ്ണിനെ കെട്ടിപിടിച്ചു കിടക്കണം " അങ്ങനെ പറഞ്ഞു കൊണ്ട് ചിരിച്ചു.

താൻ അപ്പു ഏട്ടന്റെ കൂടെ കിടന്നത് ചേച്ചി അറിഞ്ഞോ..? അതുകൊണ്ട് തന്നെ കളിയാക്കിയതാണോ.? ഏയ്‌ അതായിരിക്കില്ല. അതൊന്നും അപ്പു ഏട്ടൻ ചേച്ചിയോട് പറയില്ല. ശ്യാമ മനസ്സിൽ പറഞ്ഞു

" അതേ എന്താ ആലോചിച്ചു നിൽക്കുന്നത്...?. ബാക്കി വേണ്ടതൊക്കെ ബാത്‌റൂമിൽ ഉണ്ട്. പോയി കുളിച്ചു വാ . അപ്പോഴേക്കും ഞാനും ഒന്ന് കുളിച്ചു വരാം. "

അതും പറഞ്ഞു സുചിത്ര വാതിൽ ചാരി പുറത്തേക്ക് പോയി.

അപ്പോഴാണ് സുധി അവിടെ എത്തിയത്. സുധിയെ കണ്ട ഉടനെ ശ്യാമ വന്നു കെട്ടിപിടിച്ചു. എന്നിട്ട് കരഞ്ഞു.

"ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ.!! എന്തിനാ എന്റെ ശ്യാമ കുട്ടി കരയുന്നത്.?" സുധി ചോദിച്ചു.

"ഏയ്‌! ഒന്നും ഇല്ല. സന്തോഷം കൊണ്ടാ. ഞാൻ വേഗം കുളിച്ച് വരാം. "

"അപ്പോൾ എന്നെ കുളിപ്പിക്കുന്നില്ലേ..?"

"അയ്യടാ!. ഇനി അപ്പു ഏട്ടൻ തനിയെ കുളിച്ചാൽ

💬 Comments

View all comments