0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

മതി. അല്ലെങ്കിൽ എല്ലാവരും എന്നെ കളിയാക്കും."

"ആരും കളിയാക്കില്ല. നീ എന്റെ പെണ്ണാ. നീയാണ് എന്നെ നോക്കിയത് നീയാണ് എന്നെ കുളിപ്പിച്ചത് എന്നൊക്കെ ഇവിടെ എല്ലാവർക്കും അറിയാം."

"സുന്ദരൻ സാറിനും അറിയാമോ...?"

"സുന്ദരൻ സാറോ.? അമ്മാവൻ കേൾക്കേണ്ട. നിന്നെ പിടിച്ചു കോർട്ട് മാഷൽ ചെയ്യും. അമ്മാവൻ എന്ന് വിളിക്കാത്തതിന്. "

ശ്യാമ ചിരിച്ചു എന്നിട്ട് ചോദിച്ചു.

"മ്. എന്നാ അമ്മാവനും അറിയാമോ..?"

"അമ്മാവന് മാത്രം അല്ല. ഇവിടെ എല്ലാവർക്കും അറിയാം."

"അയ്യേ! ഇനി ഞാൻ എങ്ങനെ എല്ലാവരുടെയും മുഖത്തു നോക്കും. "

"അതിനെന്താ. മുഖത്ത് നോക്കാൻ. നീ ധൈര്യമായി നോക്കിക്കോ. ഇപ്പോൾ നമുക്ക് ഒരുമിച്ചു കുളിക്കാം. "

"അയ്യെടാ. ഇനി അതൊക്കെ കല്യാണത്തിന് ശേഷം മതി. കല്ല്യാണം കഴിഞ്ഞു എന്ത് വേണമെങ്കിലും ചെയ്തു തരാം. ഇപ്പോൾ എന്റെ മോൻ തനിച്ചു കുളിച്ചാൽ മതി. "

അതും പറഞ്ഞു ശ്യാമ ബാത്‌റൂമിലേക്ക് ഓടി. സുധി അത് കണ്ടു ചിരിച്ചുകൊണ്ട് നിന്നു. അപ്പോഴേക്കും സുധിയുടെ ഫോണിൽ ഒരു കാൾ വന്നു. സുധി അതും എടുത്തു പുറത്തേക്ക് പോയി.

ശ്യാമ വേഗം കുളിച്ച് വേഷം മാറി വന്നു. അപ്പോഴേക്കും സുചിത്ര കുളിച്ച് റൂമിൽ വന്നിരുന്നു. സുചിത്ര ശ്യാമയേയും കൊണ്ട് ശ്യാമയുടെ അമ്മയുടെ അടുത്തേക്ക് പോയി. എല്ലാവരും അന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരു കുടുംബം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം. അന്ന് ശ്യാമ സൂചിത്രയുടെ മുറിയിൽ ആണ് കിടന്നത്.

സുധി പിറ്റേന്ന് ശ്യാമയേയും കൊണ്ട് ശ്യാമയുടെ പഴയ വീട്ടിലേക്ക് പോയി. മോഹൻ ആണ് അവരെ അവിടെ കൊണ്ട്പോയി വിട്ടത്.

അവർ വാതിൽ തുറന്ന്

💬 Comments

View all comments