Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
വീട്ടിൽ കയറി.
"അപ്പു ഏട്ടാ. ഏട്ടൻ ഇവിടെ ഇരിക്കെ ഞാൻ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കട്ടെ. അതിന് ശേഷം എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് നമുക്ക് തിരിച്ചു പോകാം. " ശ്യാമ പറഞ്ഞു
"അതേ. ഇവിടെനിന്നും എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ എടുക്കാൻ വേണ്ടി മാത്രം അല്ല കേട്ടോ നമ്മൾ ഇങ്ങോട്ട് വന്നത് . " സുധി ശ്യാമയോട് പറഞ്ഞു.
"പിന്നെ.? പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്.?"
"അതോ..? അത് എന്റെ പെണ്ണിനെ കെട്ടിപിടിച്ചു കിടക്കാൻ. വീട്ടിൽ ആയാൽ അത് നടക്കില്ലല്ലോ..?"
"അയ്യടാ.. അങ്ങനെ ഇപ്പോൾ കെട്ടിപിടിച്ചു കിടക്കേണ്ട. അങ്ങനെ കിടന്നാലേ ഈ കുറുമ്പന് പല കുറുമ്പും തോന്നും. അതുകൊണ്ട് ഇപ്പോൾ അതൊന്നും വേണ്ട. "
"വേണ്ടെങ്കിൽ വേണ്ട. ഞാൻ മുകളിൽ ഉണ്ടാകും. എല്ലാം ശരിയായാൽ മുകളിലേക്ക് വാ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. "
അത് കേട്ട് ശ്യാമയുടെ മുഖം വല്ലാതെ ആയി. ശ്യാമയുടെ മുഖത്ത് മെല്ലെ തട്ടിയിട്ട് സുധി പറഞ്ഞു.
"പേടിക്കാൻ ഒന്നും ഇല്ല. നിന്നോട് ഒരു കഥ പറയാൻ ആണ്. ഒരു പഴംകഥ. അങ്ങനെ കരുതിയാൽ മതി. "
അതും പറഞ്ഞു സുധി മെല്ലെ മുകളിലേക്ക് പോയി.
അത് കേട്ട് ശ്യാമ കുറച്ചു സമയം അവിടെ തന്നെ നിന്നു പോയി. അതിന് ശേഷം ശ്യാമ വീട് മുഴുവൻ വൃത്തിയാക്കി തനിക് ഏറ്റവും ആവശ്യം എന്ന് തോന്നിയതും സുധിയും സുചിത്രയും വാങ്ങികൊടുത്ത ഡ്രെസ്സും ഫോട്ടോകളും മാത്രം എടുത്ത് ഒരു ബേഗിൽ നിറച്ചു.
പിന്നെ അടുക്കളയിൽ പോയി ചായയുണ്ടാക്കി അതും എടുത്ത് മുകളിലേക്ക് നടന്നു.
മുകളിൽ സുധി
💬 Comments
View all comments