Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
കട്ടിലിൽ ചാരികിടന്നുകൊണ്ട് ഫോണിൽ എന്തോ നോക്കുകയായിരുന്നു.
"എന്താ ഇത്രയും ശ്രദ്ധിച്ചു നോക്കുന്നത് അപ്പു ഏട്ടാ.? എനിക്കും കാണിച്ചു തരുമോ..? " ശ്യാമ ചോദിച്ചു.
അത് കേട്ട് സുധി ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.
"കാണിച്ചു തരാം. അത് കണ്ട് കഴിഞ്ഞു എന്നോട് പിണങ്ങരുത്.. എന്നോട് ദേഷ്യം തോന്നരുത്. രണ്ടും ഇല്ലെന്ന് പറഞ്ഞാൽ കാണിച്ചു തരാം."
"അതെന്താ അങ്ങനെ ഒരു കാര്യം. "
അങ്ങനെ പറഞ്ഞുകൊണ്ട് ശ്യാമ സുധിയെ നോക്കി. എന്നിട്ട് വീണ്ടും ചോദിച്ചു.
"വല്ല വൃത്തികെട്ട വീഡിയോ മറ്റോ ആണോ..?"
"പോടി അവിടുന്ന്. ഇതിൽ ഒരു വൃത്തികേടും ഇല്ല. എല്ലാം വൃത്തി ആയി തന്നെ ഉണ്ട് . വേണേൽ കണ്ട് നോക്ക്."
അതും പറഞ്ഞു സുധി ശ്യാമയുടെ കൈയിൽ നിന്നും ചായ വാങ്ങി ഫോൺ ശ്യാമയ്ക്ക് കൊടുത്തു.
ശ്യാമ ഫോൺ വാങ്ങി നോക്കി. ആ വീഡിയോ കണ്ട ശ്യാമയുടെ മുഖം ഇരുണ്ടു. പിന്നെ ചമ്മലും നാണവും ദേഷ്യവും വന്നു. എന്നിട്ട് പറഞ്ഞു.
"പോ എന്നോട് മിണ്ടേണ്ട. വൃത്തികെട്ട സാധനം. ഇതെപ്പോഴാ ഇങ്ങനെ ഉള്ള വീഡിയോ എടുത്തത്..? എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ..?"
"അതെങ്ങനെ പറയാൻ. അന്ന് പിന്നെ നീ എന്നോട് മിണ്ടിയോ.. ? അതിന്റെ പിറകെ അമ്മുവും വന്നില്ലേ. പിന്നെ പറയാൻ ഞാൻ മറന്നു പോയി. എന്നാലും കൊള്ളാം അല്ലേ..? "
"ച്ചീ പോ വൃത്തി കെട്ടതെ. അത് ഡിലീറ്റ് ചെയ്തു കളഞ്ഞേ. അത് ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്റെ മാനം പോകില്ലേ..? "
"ഇതൊന്നും അങ്ങനെ ആരും കാണില്ലെടി. എന്നാലും നീ തന്നെ ഡിലീറ്റ് ചെയ്‌തോ. പിന്നെ
💬 Comments
View all comments