0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

ഞാൻ അന്ന് നിന്റെ റൂമിൽ വന്നത്. അവന്റെ ഫോട്ടോ കിട്ടുമോ എന്നറിയാൻ ആണ്. നിന്റെ പഴയ. "

അത് കേട്ട് ശ്യാമയുടെ മുഖം കൂടുതൽ ഇരുണ്ടു.

"ഇങ്ങനെ മൂടി കെട്ടിയ മുഖവുമായി നിൽക്കാതെ ഇവിടെ എന്റെ അടുത്ത് ഇരിക്ക്. എന്നിട്ട് ഞാൻ പറയുന്നത് മുഴുവനും കേൾക്ക്."

സുധി ശ്യാമയുടെ കൈ പിടിച്ചു തന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചായ കുടിച്ചുകൊണ്ട് അവളെ നോക്കിയിട്ട് ചോദിച്ചു..

"നീ ആ വീഡിയോ ഡിലീറ്റ് ചെയ്‌തോ...?"

"ഇല്ല. ചെയ്തില്ല. ഇന്നാ അതും നോക്കി ഇരുന്നോ ഞാൻ താഴേക്ക് പോയിക്കോളാം.." ശ്യാമ കപട ദേഷ്യത്തിൽ പറഞ്ഞു.

"നീ ഇനി എവിടെ പോകാൻ ആണ് പെണ്ണേ. നീ ഇനി എന്റെ ആല്ലേ. അപ്പോൾ നിന്നെ ഞാൻ അങ്ങനെ വിടുമോ..?"

"വിടേണ്ട. എന്നെ കെട്ടിപിടിച്ചു തന്നെ ഇരുന്നോ.! എന്നിട്ട് എന്നോട് പറഞ്ഞെ. എന്താണ് എനിക്ക് ചുറ്റും നടക്കുന്നത്.?"

"ഞാൻ പറയാം. നിനക്ക് അറിയേണ്ടത്. മുഴുവൻ ഞാൻ പറഞ്ഞു തരാം."

"എന്നാൽ പറഞ്ഞേ. എനിക്ക് അറിയണം. "

"അത് പറയുന്നതിന് മുൻപ് നീ എനിക്ക് ഒരു വാക്ക് താ.?"

"എന്ത് വാക്ക്..? "

"എല്ലാം കേട്ടു കഴിഞ്ഞു ഇവിടെ കിടന്നു കരയില്ല എന്ന്."

"ഇല്ല. ഞാൻ കരയില്ല. എന്റെ അപ്പു ഏട്ടൻ എന്റെ കൂടെ ഇല്ലേ... പിന്നെ ഞാൻ എന്തിന് കരയണം. ഇല്ല. ഞാൻ കരയില്ല. അപ്പു ഏട്ടൻ പറഞ്ഞോ. "

"അത് പറയേണമെങ്കിൽ നമ്മൾ കുറച്ചു വർഷങ്ങൾ പിന്നോട്ട് പോകണം. അന്ന് നമ്മുടെ മുത്തശ്ശനും മുത്തശ്ശിക്കും രണ്ട് മക്കൾ ആയിരുന്നു. മൂത്തത് ഒരു ആണ്. അത്

💬 Comments

View all comments