0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

എങ്കിലും നടന്നോളും. ഇപ്പോൾ തന്നെ ശ്യാമ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്."

അങ്ങനെ പറഞ്ഞു സുധി വീണ്ടും നടക്കാൻ നോക്കി. അപ്പോഴും സുധി വീഴാൻ പോയി. ആ സമയവും ശ്യാമയെ പിടിച്ചത് കൊണ്ട് സുധി വീഴാതെ രക്ഷപെട്ടു.

"എന്റെ തോളിലൂടെ കൈയിട്ട് പിടിച്ചോ.."

സങ്കടം സഹിക്കാൻ ആവാതെ പുറത്തേക്ക് വന്ന കണ്ണു നീര് അവര് കാണാതെ തുടച്ചു കളഞ്ഞുകൊണ്ട് ശ്യാമ പറഞ്ഞു. അവിടെ വെച്ച ബേഗ് എടുത്ത് തന്റെ പുറത്ത് ഇട്ട ശേഷം. സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെയിട്ട് ശ്യാമ സുധിയേയും കൂട്ടി പുറത്തേക്ക് നടന്നു.

പുറത്ത് എത്തിയപ്പോൾ അവിടെയുള്ള ഒരു ഓട്ടോറിക്ഷ വിളിച്ചു. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു

"ചേച്ചി.. ആദ്യം സാർ കയറി ഇരുന്നോട്ടെ. അതിന് ശേഷം ചേച്ചി കയറി ഇരുന്നു സാറിന്റെ കാൽ എടുത്തു ചേച്ചിയുടെ മടിയിൽ വെച്ച് ഇരുന്നാൽ മതി. റോഡ് മോശം ആണ്. അല്ലെങ്കിൽ അങ്ങ് എത്തുമ്പോഴേക്കും കാലിനു പ്രശ്നം ആകും "

"അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളും.. താൻ തല്ക്കാലം വണ്ടി ഓടിച്ചാൽ മതി. കൂടുതൽ കാര്യം പറയാൻ നിൽക്കേണ്ട." സുധി ഓട്ടോ കാരനോട് പറഞ്ഞു.

അതിന് ശേഷം സുധി ആദ്യം കയറി ഇരുന്നു. പിന്നെ ശ്യാമയും. അയാൾ ഓട്ടോ എടുത്തു. ഓട്ടോയുടെ ആദ്യ കുലുങ്ങലിൽ തന്നെ സുധിക്ക് നന്നായി വേദനിച്ചു.

"അമ്മേ.." സുധി വിളിച്ചു പോയി.

"എന്റെ സാറേ.. ഞാൻ കുറേ കാലം ആയി. വണ്ടി എടുക്കുന്നു. ഒരുപാട് പേരെ കാണുന്നു. നേരത്തെ അതുകൊണ്ട് പറഞ്ഞതാ. ഇനിയും സാറ് ഞാൻ പറഞ്ഞത് പോലെ വെച്ച് ഇരുന്നില്ലെങ്കിൽ അവിടെ

💬 Comments

View all comments