0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

മുഴുവൻ പൈസയും വേണ്ടെന്നുവെപ്പിക്കുക. ഈ ജോലി സ്വന്തമാക്കുക. എന്നാലും ശ്യാമ വരേണ്ടത് ഇവിടെ എന്റെ അടുത്തേക്ക് ആണെന്ന് ഓർമ്മ വേണം. "

അതും കേട്ടതോടുകൂടി ശ്യാമ പൂർണമായും തകർന്നു. ഇനിയെന്ത് വേണം എന്നറിയാതെ അവിടെത്തന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞ് മാനേജർ സുന്ദരൻ പറഞ്ഞു.

" സുധി പുറത്ത് കാത്തു നിൽക്കുന്നുണ്ടാകും. വല്ല പാർക്കിലോ ബീച്ചിലോ. അല്ല ഇനി വല്ല ലോഡ്ജിൽ ആയാലും പ്രശ്നം ഒന്നും ഇല്ല. ആ സുധിയെയും കൂട്ടി പോയിട്ട് ഒന്ന് ആഘോഷിച്ചിട്ട് വാ. അങ്ങനെ പോയാലും എനിക്ക് വിരോധമൊന്നുമില്ല കേട്ടോ... അപ്പോഴും ശ്യാമയെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്. "

അവിടെ ഇരുന്ന് അയാൾ പറയുന്നത് കേൾക്കുവാൻ ശ്യാമയ്ക്ക് തോന്നിയില്ല.

ശ്യാമ എന്ത് ചെയ്യണമെന്നറിയാതെ ഇറങ്ങിപ്പുറത്തേക്ക് നടന്നു. ദൂരെ ഒരു സ്കൂട്ടിയിൽ ചാരി സുധി നിൽക്കുന്നത് ശ്യാമ കണ്ടു. ഇപ്പോൾ ജോലിയേക്കാൾ പ്രധാനം കേസ് ഒഴിവാക്കുന്നതാണ് എന്ന് ശ്യാമയ്ക്ക് തോന്നി. അതുകൊണ്ട് സുധിയെ ഒഴിവാക്കാൻ കഴിയില്ല. ശ്യാമ സുധിയുടെ അടുത്തേക്ക് നടന്നു.

" അപ്പോൾ നമുക്ക് പോകാം. ശ്യാമയുടെ വീട്ടിലേക്ക്.. അല്ലേ ശ്യാമേ..? " സുധി ചോദിച്ചു

"മ്" ശ്യാമ മൂളി.

" ശ്യാമയ്ക്ക് ഈ സ്കൂട്ടർ ഓടിക്കാൻ അറിയാമോ.? ഇത് എന്റെ കൂട്ടുകാരന്റെ സ്കൂട്ടർ ആണ്. അവനാണ് ഇത് എനിക്ക് തന്നത്. എന്റെ ബൈക്ക് ശരിയാക്കുന്നത് വരെ. ശ്യാമയ്ക്ക് ഓടിക്കാൻ അറിയാമെങ്കിൽ അതുവരെ ഇത് ശ്യാമയ്ക്ക് ഓടിക്കാം. "

ശ്യാമ സ്കൂട്ടറിലും സുധിയുടെ കൈയിലും കാലിലും നോക്കി.

" ഇത് എങ്ങനെ ഇവിടെ എത്തി എന്നാണ് ശ്യാമ ചിന്തിക്കുന്നത് അല്ലേ?

അതൊക്കെ വഴിയെ

💬 Comments

View all comments