0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

ശ്യാമയുടെ വയറിൽ വളരെ പതിയെ തഴുകികൊണ്ടേയിരുന്നു.

വൈകാതെ അവർ വീട്ടിൽ എത്തി.. വീട്ടിൽ എത്തി സ്കൂട്ടർ നിർത്തിയിട്ടും സുധിക്ക് ശ്യാമയുടെ വയറിൽ നിന്ന് കൈ എടുക്കാൻ തോന്നിയതേ ഇല്ല.

ഒടുവിൽ ശ്യാമ പറഞ്ഞു.

"വീടെത്തി. ഇനി മെല്ലെ ഇറങ്ങിക്കോ.. "

സുധി ശ്യാമയുടെ വയറിൽ നിന്നും കൈ പിൻവലിച്ചു.

"ഓഹ്!! വീട് എത്തിയോ,..? ഞാൻ ഒന്ന് മയങ്ങിപ്പോയി. ശ്യാമയുടെ കൂടെ ഇങ്ങനെ യാത്ര ചെയ്യാൻ നല്ല സുഖം. നമുക്ക് ഇനിയും ഇങ്ങനെ യാത്ര പോകണം അല്ലേ ശ്യാമേ..? ശ്യാമേ എന്നെ ഇറങ്ങാൻ ഒന്ന് സഹായിക്കാമോ..?"

ശ്യാമ സ്കൂട്ടർ സൈസ് സ്റ്റാൻഡിൽ വെച്ച് സുധിയെ പിടിച്ചു ഇറങ്ങാൻ സഹായിച്ചു.

"താങ്ക്സ് ഉണ്ട് കേട്ടോ ശ്യാമേ...ശ്യാമയുടെ മനസ്സ് നല്ലതാ അതുകൊണ്ട് ആണ് ശ്യാമ സുഖിമായി എന്നെ ഇവിടെ എത്തിച്ചത്."

ശ്യാമയ്ക്ക് എന്തോ പോലെ തോന്നി. സുധി വാക്കിംഗ് സ്റ്റിക്കും കുത്തി മുകളിലേക്ക് നടന്നുകൊണ്ട് ശ്യാമയോടു പറഞ്ഞു.

"ആ ശ്യാമേ.. ആ സ്കൂട്ടിയുടെ ഡിക്കിയിൽ എന്റെ ഒരു ബേഗ് ഉണ്ട് അത് ഒന്ന് എടുത്ത് മുകളിൽ എത്തിച്ചു തരണേ..?"

ശ്യാമ .. ഡിക്കി തുറന്ന് ബേഗ് എടുത്തു സുധിയുടെ പിറകെ മുകളിലേക്ക് നടന്നു.

മുകളിൽ എത്തിയ സുധി പറഞ്ഞു.

" ശ്യാമേ എനിക്ക് ഒരു ചായ കുടിക്കണം എന്നുണ്ട്. ശ്യാമ പോയി രണ്ട് ചായ ഇട്ട് കൊണ്ടു വരാമോ. നമുക്ക് ചായ കുടിച്ചുകൊണ്ട് സംസാരിക്കാം.. "

"ഞാൻ ഇപ്പോൾ കൊണ്ട് വരാം.."

"എന്നാൽ അപ്പോഴേക്കും ഞാൻ ഒന്ന് ഒന്നാം ക്ലാസിൽ പോയിട്ട് വരട്ടെ കുറച്ചു സമയം ആയി മുട്ടി നിൽക്കുന്നു. "

💬 Comments

View all comments