0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

വിളി കേട്ടത്. ശ്യാമ അമ്മയുടെ അടുത്തേക്ക് പോയി.

"എന്താ മോളെ ഉച്ച ആയോ..? മോളെന്താ ഇത്രയും പെട്ടന്ന് വന്നത്..? "

"അത് ഒന്നും ഇല്ല അമ്മേ.. അയാൾ വന്നിട്ടുണ്ട് . അതാണ് എനിക്ക് പെട്ടന്ന് ഇങ്ങോട്ട് പോരേണ്ടി വന്നത്.."

"ആര്..? മോളുടെ കൂട്ടുകാരിയുടെ ഏട്ടനോ..?"

"ആ അതേ, ഇപ്പോൾ വന്നതേ ഉള്ളൂ.."

"അപ്പോൾ അയാൾ ഇന്നലെ എവിടെ പോയതാ.? എന്തേ ഇന്നലെ വരാതിരുന്നത്..? "

"അയാൾ അത്.. അയാളുടെ വീട്ടിൽ പോയതാ. എന്തൊക്കെയോ സാധനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു പോലും. തിരിച്ചു വരുമ്പോൾ രാത്രി ആകുന്നത് കൊണ്ടാണ്‌ വരാതിരുന്നത്.. എന്നാ പറഞ്ഞത്.. "

"എന്നാൽ അയാൾക്ക്‌ അയാളുടെ വീട്ടിൽ തന്നെ നിന്നാൽ പോരായിരുന്നോ...? പിന്നെ എന്തിനാ ഇവിടേക്ക് വന്നത്..?"

"വീട്ടിൽ ആരും ഇല്ല. തനിച്ചാണ്. എന്നാ പറഞ്ഞത്. അതുകൊണ്ടാ ഇങ്ങോട്ട് തന്നെ വന്നത്."

"ആണോ..? ഇതെന്താ എന്റെ മോളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ..എന്റെ മോള് കരഞ്ഞോ..? ?"

"ഏയ്‌!! അത് കരഞ്ഞതൊന്നും അല്ല. വണ്ടിയിൽ വരുമ്പോൾ കണ്ണിൽ കരട് ആയി. അത് കളയാൻ മുഖം കഴുകിയതാ.."

"എന്നാൽ മോള് ശരിക്കും മുഖം കഴുക്. എന്നിട്ട് സ്കൂളിൽ പോകാൻ നോക്ക്.."

.". ആയില്ല അമ്മേ അയാൾക്ക്‌ ഒരു ചായ വേണം പോലും അത് ഇട്ട് കൊടുക്കണം അമ്മേ. എന്നിട്ട് പോകാം സ്കൂളിൽ..."

അതും പറഞ്ഞു. ശ്യാമ അടുക്കളയിൽ പോയി ചായയും എടുത്തു മുകളിലേക്ക് പോയി. അപ്പോൾ സുധി കിടക്കയിൽ ചാരി ഇരിക്കുകയായിരുന്നു.

ശ്യാമ ചായ സുധിക്ക് കൊടുത്തു. സുധി ചായ വാങ്ങി കുടിച്ചുകൊണ്ട് ചോദിച്ചു.

"ശ്യാമയ്ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ കാല്

💬 Comments

View all comments