Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
മുട്ടി കുറച്ചു സമയം നിന്നു. എന്നിട്ടും മുറിയിൽ നിന്നു സുധിയുടെ ശബ്‍ദം ഒന്നും കേൾക്കാത്തത് കൊണ്ട് ശ്യാമ മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി. പക്ഷെ ആ മുറിയിലും സുധിയെ കണ്ടില്ല.
ശ്യാമ നേരെ ബാത്‌റൂമിൽ നോക്കി അവിടേയും സുധിയെ കണ്ടില്ല. പിന്നെ ആ വീടിന്റെ മുകളിൽ മുഴുവനും നോക്കി എവിടേയും സുധിയെ കണ്ടില്ല. അപ്പോഴാണ് താഴെനിന്നും ശ്യാമയുടെ ഫോൺ ബെൽ കേട്ടത്. ശ്യാമ വേഗം താഴേക്ക് പോയി. ശ്യാമ ഫോൺ എടുത്തു നോക്കി. അറിയാത്ത ഏതോ നമ്പറിൽ നിന്നായിരുന്നു ആ കാൾ. സുധി ആയിരിക്കും വിളിക്കുന്നത് എന്ന് കരുതി ശ്യാമ വേഗം കാൾ എടുത്തു.
"ഹലോ.. ശ്യാമ മേഡം അല്ലേ..? സുധി സാറിന്റെ ഭാര്യ? .. ഇത് സാം സാറിന്റെ വക്കീൽ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്... "
ശ്യാമ കാൾ എടുത്ത ഉടനെ അപ്പുറത്ത് നിന്ന് ചോദിച്ചു.. ശ്യാമയ്ക്ക് ദേഷ്യം വന്നു. ഒന്നാമത് സുധിയെ അവിടെ കാണാത്തതിന്റെ ആശങ്കയിൽ ആയിരുന്നു ശ്യാമ. അപ്പോഴാണ് ആ ഫോൺ കാൾ വന്നത്. ശ്യാമ ചോദിച്ചു.
"നിങ്ങൾ എന്താ വേണ്ടത്? നിങ്ങൾ എന്തിനാ എന്നെ ഫോൺ വിളിച്ചു ഇങ്ങനെ ശല്ല്യം ചെയ്യുന്നത്..?"
"അയ്യോ മേഡം ദേഷ്യപ്പെടേല്ലേ..? ഞങ്ങൾ വിളിച്ചത് താങ്ക്സ് പറയാൻ ആണ്."
"എന്ത്!! താങ്ക്സ് പറയാനോ? എന്നോടോ? പക്ഷെ എന്തിന്? "
ശ്യാമയ്ക്ക് അതിശയം തോന്നി.
"അതേ മേഡം... താങ്ക്സ് പറയാൻ തന്നെ. ഇന്ന് രാവിലെ മേഡത്തിന്റെ ഹസ്ബൻഡ് സുധിസാർ ഇവിടെ വന്നിരുന്നു. സുധി സാറിന്റെ ആക്സിഡന്റ് കേസ് ഞങ്ങൾക്ക് തന്നു. അത് മേഡം പറഞ്ഞിട്ടാണ് ഞങ്ങൾക്ക് തന്നത്
💬 Comments
View all comments