0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

എന്നാ സാർ പറഞ്ഞത്. "

ശ്യാമയ്ക്ക് വീണ്ടും ദേഷ്യം വന്നു എങ്കിലും ആ ദേഷ്യം കടിച്ചമർത്തികൊണ്ട് ചോദിച്ചു.

"ഞാൻ പറഞ്ഞിട്ടോ..? അങ്ങനെ പറഞ്ഞോ..? "

"പറഞ്ഞു മേഡം. അത് മാത്രമല്ല സാർ വേറെയും ചിലത് പറഞ്ഞു."

" എന്തു പറഞ്ഞു.? "

"മേഡം ഇത് വെറും ഒരു സിവിൽ കേസ് മാത്രം ആയിട്ടാ ഞങ്ങൾ കണ്ടത്. ഒരു ആക്സിഡന്റ് ക്ലെയിം കേസ്. ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള കേസ്. പക്ഷേ സാറ് പറഞ്ഞത് ഇതൊരു ക്രിമിനൽ കേസും കൂടെയാണെന്ന "

" ക്രിമിനൽ കേസോ...? "

ശ്യാമ ഞെട്ടിപ്പോയി.

" ആ അതേ മേഡം . ഏതോ ഒരു സ്ത്രീ മനപ്പൂർവ്വം സാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സാർ പറഞ്ഞു. അതു തെളിയിക്കുന്ന എല്ലാ തെളിവുകളും സാറിന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞു. കേസ് ഇപ്പോൾ ആ നിലയിലേക്ക് മാറിയിരിക്കുകയാണ്. "

അത് കേട്ടതോട് കൂടി ശ്യാമ തളർന്നുപോയി. ശ്യാമിക്ക് തലചുറ്റൽ അനുഭവപ്പെട്ടു. ശ്യാമ അവിടെയുള്ള കസേരയിൽ ഇരുന്നു.

അവർ തുടർന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

" സാർ പറഞ്ഞതനുസരിച്ച് കേസ് മൂവ് ചെയ്താൽ . ആ സ്ത്രീക്ക് ചുരുങ്ങിയത് മൂന്നോ നാലോ വർഷമെങ്കിലും ജയിലിൽ കിടക്കേണ്ടി വരും. അതിനുള്ള എല്ലാ തെളിവുകളും സാറിന്റെ കൈയിലുണ്ടെന്ന പറഞ്ഞത്. കൂടാതെ ആക്സിഡന്റ് ക്ലെയിം ആ സ്ത്രീയിൽ നിന്ന് തന്നെ ഈടാക്കുകയും ചെയ്തേക്കാം. ചുരുങ്ങിയത് ഒരു 50 ലക്ഷം വരെയെങ്കിലും ആവാൻ സാധ്യതയുണ്ട്."

അവർ പറയുന്നത് ഒന്നും പിന്നെ ശ്യാമ കേട്ടില്ല. ശ്യാമ ബോധംകെട്ട് വീണിരുന്നു.

കുറച്ച് സമയം ശ്യാമ അങ്ങനെ തന്നെ കിടന്നു. പിന്നെ എഴുന്നേറ്റ്

💬 Comments

View all comments