0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

പോയി മുഖം കഴുകി. ശ്യാമെയ്ക്ക് എന്തുചെയ്യണമെന്ന് മനസ്സിലായില്ല. എത്രയും പെട്ടെന്ന് സുധിയെ കണ്ട് സംസാരിച്ചില്ലെങ്കിൽ താൻ ആകെ കുഴപ്പത്തിലാകും എന്ന്. ശ്യാമയ്ക്ക് തോന്നി.

ശ്യാമ സുധിയെ കാത്തിരുന്നു. ശ്യാമയ്ക്ക് ഭക്ഷണം കഴിക്കാൻ ഒന്നും തോന്നിയില്ല. സുധിയെ എത്രയും പെട്ടെന്ന് കാണണം. കാര്യം പറയണം. വേണമെങ്കിൽ കാലു പിടിക്കണം. ഒന്നും മനപ്പൂർവ്വം അല്ലെന്നും തനിക്ക് അറിയാതെ പറ്റിപ്പോയതാണെന്നും പറയണം.

ശ്യാമ അമ്മയ്ക്ക് ഭക്ഷണം കൊടുത്തു കാത്തിരുന്നു. സ്കൂളിലേക്ക് തിരിച്ച് ചൊല്ലേണ്ട സമയമായിട്ടും സുധിയെ കണ്ടില്ല.

ശ്യാമ മനസ്സില്ല മനസ്സോടെ സ്കൂളിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് ശ്യാമയ്ക്ക് മറ്റൊരു ഫോൺ വന്നു. അതും അറിയാത്ത ഒരു നമ്പറിൽ നിന്ന്. ശ്യാമ ഫോൺ കാൾ എടുത്തു. ശ്യാമ പേടിച്ചെന്ന പോലെ പറഞ്ഞു.

"ഹലോ..."

" ഹലോ ശ്യാമേ ഇത് ഞാനാ സുധി. "

ശ്യാമയ്ക്ക് പ്പെട്ടെന്ന് എന്തു പറയണമെന്ന് മനസ്സിലായില്ല. സുധി തുടർന്ന് പറഞ്ഞു.

" ശ്യാമയ്ക്ക് ബുദ്ധിമുട്ടാവേണ്ട എന്ന് കരുതിയ ഞാൻ അവിടെ നിന്നും ഇറങ്ങിയത്. എനിക്ക് വേണ്ടി ചിലവാക്കിയത് ഒക്കെ ഞാൻ ശ്യാമയ്ക്ക് തിരിച്ചു തരാം."

"ഹലോ ഹലോ എനിക്കൊന്നു കാണണം"

ശ്യാമ എങ്ങനെയോ പറഞ്ഞു.

" ശ്യാമയ്ക്ക് ചിലവായ പണത്തെ കുറിച്ച് പറയാനാണോ..? എങ്കിൽ നമുക്ക് നാളെ കാണാം. "

" നാളെയോ ? അപ്പോൾ ഇന്ന് വീട്ടിൽ വരില്ലേ..? "

" ഇനി വീട്ടിലേക്ക് വരുന്നില്ല. തൽക്കാലം താമസിക്കാൻ എന്റെ ഒരു സുഹൃത്തിന്റെ വീട് കിട്ടിയിട്ടുണ്ട്. കുറച്ചു ദൂരെയാണ് എന്നാലും സാരമില്ല. ശ്യാമയ്ക്ക് ഞാൻ ഒരു ബുദ്ധിമുട്ടാകുന്നില്ല. "

" എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പ്ലീസ് വീട്ടിലേക്ക്

💬 Comments

View all comments