Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
വരണം. ഞാൻ ചിലവാക്കിയ പണം എനിക്ക് തിരിച്ചു തന്നില്ലെങ്കിലും സാരമില്ല. പക്ഷെ വീട്ടിൽ വരാതിരിക്കരുത്. കാണാത്തതുകൊണ്ട് അമ്മ ചോദിച്ചു.. ഞാനെന്തു പറയും. എനിക്കറിയില്ല. "
" ശരി എന്തായാലും. നാളെ ഞാൻ സ്കൂളിൽ വരാം. അവിടെനിന്ന് സംസാരിക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..."
"സ്കൂളിലോ ....? വീട്ടിൽ വന്നാൽ പോരേ..? വീട്ടിൽ വച്ച് സംസാരിക്കാമല്ലോ..?"
സുധി ചിരിച്ചു..
" നോക്കാം.. എന്തായാലും നാളെ ഞാൻ സ്കൂളിൽ വരും. എനിക്ക് അവിടെ ഒരാളെ കാണാൻ ഉണ്ട്. അപ്പോൾ അവിടെ വെച്ച് കാണാം.".
" ശരി. എന്നാൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ വീട്ടിൽ വരാതിരിക്കരുത്. വീട്ടിൽ തന്നെ താമസിക്കണം. എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തുവേണമെങ്കിലും ചെയ്തുതരാം."
" ശരി നാളെ കാണാം. പിന്നെ .!! ഇത് നേരത്തെ തന്നെ ശ്യാമയെ വിളിച്ചു പറയണമെന്ന് കരുതിയത് ആണ്. പക്ഷേ ശ്യാമയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.. "
" പിന്നെ ഇപ്പോൾ എങ്ങനെ കിട്ടി. എന്റെ നമ്പർ... "
"അതോ...?"
എന്ന് പറഞ്ഞ് സുധി ചിരിച്ചു.
" ശ്യാമ ഇന്നലെ എനിക്ക് ഒരു ചെറിയ ഫോൺ വാങ്ങി തന്നില്ലേ. ഞാൻ അതിൽ എന്റെ സിം ഇട്ടപ്പോൾ എന്റെ ഒരു പഴയ സുഹൃത്ത് വിളിച്ചു. ഞാൻ അവനോട് കാര്യം പറഞ്ഞു. അവൻ വീട്ടിലേക്ക് ഒരു വണ്ടി പറഞ്ഞയച്ചു. ഞാനാ വണ്ടിയിൽ കയറി നേരെ പോയത് നമ്മുടെ ഹോസ്പിറ്റലിൽ ആണ്.
അവിടെ ചെന്ന് എന്റെ ഭാര്യയുടെ പേരും അഡ്രസ്സും ഫോൺ നമ്പറും വാങ്ങി. സോറി! ഭാര്യ അല്ല കേട്ടോ!!! എന്റെ ഭാര്യയാണെന്ന് പറഞ്ഞ് പേരും അഡ്രസ്സും
💬 Comments
View all comments