Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
ഫോൺ നമ്പറും കൊടുത്തു ഒപ്പ് ഇട്ടുകൊടുത്ത ആളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും. നമ്മുടെ ആ സിസ്റ്റർ തന്നെയാണ് എന്നോട് എല്ലാം പറഞ്ഞതും പേരും അഡ്രസ്സും ഫോൺ നമ്പറും തന്നതും. ഇപ്പോൾ ശ്യാമയ്ക്ക് മനസ്സിലായി കാണുമല്ലോ..? ശ്യാമയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന്."
ശ്യാമിക്കു പിന്നെ ഒന്നും പറയാനുണ്ടായില്ല. ശ്യാമ ഓരോ നിമിഷവും ഉരുകി കൊണ്ടേയിരുന്നു.
സുധി തുടർന്ന് പറഞ്ഞു.
" അതിനുശേഷം ശ്യാമയെ വിളിച്ച ആ വക്കീൽ ഓഫീസിൽ പോയി. കേസ് അവരെ ഏൽപ്പിച്ചു. ശ്യാമ പറഞ്ഞിട്ടാണ് കേസ് അവർക്ക് കൊടുത്തതെന്ന് ഞാൻ പറഞ്ഞു. പിന്നെ വേറെയും ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. എന്റെ ബൈക്കിനെ കുറിച്ച് മറ്റും അന്വേഷിച്ചു.
അവിടെ മറ്റൊരു കേസും കൂടെ കൊടുക്കാൻ ഇറങ്ങിയതാണ് ഞാൻ അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചത്. നാളെ പോയി ആ കേസ് കൊടുക്കണം എനിക്ക് അപകടം സംഭവിക്കാൻ കാരണമായ ആ പെണ്ണിനെതിരെയുള്ള കേസ്. അതിന്റെ എല്ലാ തെളിവുകളും ഇപ്പോൾ എന്റെ കയ്യിൽ ഉണ്ട്. ശ്യാമയ്ക്ക് നാളെ കാണിച്ചുതരാം അവളെ. ശരി എന്നാൽ നാളെ കാണാം."
ശ്യാമ വിറച്ചുപോയി. ശ്യാമ വിളറി വെളുത്തു. തല വേദന എടുക്കുന്നു എന്ന് പറഞ്ഞു ശ്യാമ സ്കൂളിൽ നിന്ന് നേരത്തെ ഇറങ്ങി. വീട്ടിൽ വന്ന ശ്യാമ വേഗം കയറി കിടന്നു. അന്ന് രാത്രിയിൽ ശ്യാമയ്ക്ക് പനിച്ചു. എങ്കിലും പിറ്റേന്ന് ശ്യാമ സ്കൂളിൽ പോയി സുധിയെ കാത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പ്യൂൺ വന്ന് ശ്യാമയോട് പറഞ്ഞു.
" ശ്യാമ മേഡം സുന്ദരൻ സാർ വിളിക്കുന്നുണ്ട്. മേഡത്തെ കാണാൻ
💬 Comments
View all comments