Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
അപ്പു ഏട്ടാ..? എന്തിനാ വിളിച്ചത് ?"
"ഏയ്! അത്.. അത്.. ഒന്നും ഇല്ല. പോകുമ്പോൾ ആ സ്കൂട്ടർ എടുത്തോ.. അതും എടുത്ത് പോയാൽ മതി. "
"അത് വേണ്ട അപ്പു ഏട്ടാ. ഞാൻ നടന്നു പോയിക്കോളാം.."
"എന്നിട്ട് നേരം വൈകി എന്ന് പറഞ്ഞു ഓടി വേറെ ആരെ എങ്കിലും ഇങ്ങനെ ആക്കാൻ ആണോ ? "
ശ്യാമ ചിരിച്ചു.
"ഹാവൂ! ശ്യാമ ഒന്ന് ചിരിച്ചു കണ്ടല്ലോ.
ശ്യാമേ... ശ്യാമ ശരിക്കും ഒരു സുന്ദരി ആണ് കേട്ടോ.. ആര് കണ്ടാലും ഒന്ന് കൊതിക്കും. " സുധി പറഞ്ഞു.
ശ്യാമയ്ക്ക് നാണവും സങ്കടവും ഒരുപോലെ തോന്നി. ശ്യാമ പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ. സുധി വീണ്ടും വിളിച്ചു.
" ശ്യാമേ ഒന്നിങ്ങു വരാമോ..? "
"എന്താ അപ്പു ഏട്ടാ..?" അങ്ങനെ ചോദിച്ചു ശ്യാമ സുധിയുടെ അടുത്തേക്ക് വന്നു.
"ശ്യാമ എന്നെ വേഗം അപ്പു ഏട്ടൻ എന്ന് വിളിക്കുന്നുണ്ടല്ലോ.. പണ്ട് എപ്പോഴോ വിളിച്ചത് പോലെ.? അങ്ങനെ വിളിച്ചു പരിചയം ഉള്ളത് പോലെ."
"അതോ!!!? അത് ഇടയ്ക്ക് എപ്പോഴോ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് അങ്ങനെ ഒരു ഏട്ടൻ ഉണ്ടായിരുന്നു എന്ന്. അതാ അപ്പു ഏട്ടൻ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ......!!"
"എന്നിട്ട് ആ ഏട്ടൻ എവിടെ..? "
"അതൊന്നും എനിക്ക് അറിയില്ല.. അതൊന്നും ഞാൻ അമ്മയോട് ചോദിച്ചിട്ടില്ല.. അതൊക്കെ ചോദിച്ചാൽ അമ്മയ്ക്ക് സങ്കടം ആകും. "
"ശരി. അത് എന്തേലും ആയിക്കോട്ടെ.. ഞാൻ ഇപ്പോൾ വിളിച്ചത് അത് ചോദിക്കാൻ അല്ല. ഇത് തരാൻ ആണ്."
അങ്ങനെ പറഞ്ഞു സുധി ഒരു കവർ എടുത്തു ശ്യാമയ്ക്ക് കൊടുത്തു.
💬 Comments
View all comments