0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

ഒന്നുകിൽ സുധിയോട് തഞ്ചത്തിനൊക്കെ നിൽക്കുക. തഞ്ചത്തിന് എന്ന് പറഞ്ഞാൽ ശ്യാമയ്ക്ക് മനസ്സിലാകുമല്ലോ..? അതും ഒരിക്കൽ വിവാഹം കഴിഞ്ഞു അയാളുടെ കൂടെ കുറച്ചു വർഷം കഴിഞ്ഞ ശ്യാമയ്ക്ക്. ചിലപ്പോൾ ഒരു കാശും വാങ്ങാതെ അയാൾ ഈ ജോലി വേണ്ടെന്നു വെച്ച് പോകും. അല്ലെങ്കിൽ ഞാൻ പറഞ്ഞ കാര്യത്തിന് ശ്യാമ തയ്യാറായാൽ എല്ലാ പ്രശ്നവും പരിഹരിക്കാം. "

" അത് രണ്ടും എന്നെക്കൊണ്ട് കഴിയില്ല സർ. എന്നെ അതിനൊന്നും കിട്ടില്ല. അങ്ങനെ തഞ്ചത്തിന് നിൽക്കാനോ... ഇനി ഒരാളുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കാനോ എന്നെക്കൊണ്ട് ആവില്ല. എന്നെ കെട്ടിയ ആൾ എന്നെ വിട്ടു പോയെങ്കിലും. എന്റെ മനസ്സിൽ എന്നും അദ്ദേഹമാണ് എന്റെ ഭർത്താവ്. അതു മറന്നു ശ്യാമ ഒന്നും ചെയ്യില്ല സാർ. " ശ്യാമ പറഞ്ഞു

.

" ഞാൻ പറഞ്ഞ ചെറുക്കനെ കണ്ടാൽ ശ്യാമ ഒരുപക്ഷേ സമ്മതിക്കും. " മാനേജർ സുന്ദരൻ പറഞ്ഞു.

" ആരായാലും എനിക്ക് വേണ്ട സർ. ഞാനെങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം. എന്നെ വെറുതെ വിടണം സാർ. "

" അപ്പോൾ ശ്യാമയ്ക്ക് ആ ചെറുക്കൻ ആരാണെന്ന് അറിയണമെന്നില്ല എന്നാണോ..?. എങ്കിലും ഞാൻ പറയാം. ഈ ഞാൻ തന്നെയാണ് ആ ചെറുക്കൻ. "

ശ്യാമ ഞെട്ടി. എന്നിട്ട് പറഞ്ഞു.

"സാർ എന്താ ഈ പറയുന്നത്?"

സുന്ദരൻ സാർ ചിരിച്ചു. അത് ഒരു കൊലച്ചിരി പോലെ ശ്യാമയ്ക്ക് അനുഭവപ്പെട്ടു.

സുന്ദരൻ സാർ തുടർന്നു.

" ശ്യാമയ്ക്ക് അറിയാമല്ലോ

എന്റെ ഭാര്യ മരിച്ചുപോയി. മക്കളുടെ വിവാഹവും കഴിഞ്ഞുപോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. ശ്യാമ എന്നെ വിവാഹം കഴിക്കാൻ തയ്യാറായാൽ

💬 Comments

View all comments