Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
അതിൽനിന്നും ഒരു ലക്ഷം കുറക്കാം. ഒരു 19 ലക്ഷം തന്നാൽ മതി. ഞാനീ ജോലി വേണ്ടെന്നുവച്ചു പോയി കൊള്ളാം. ശ്യാമ നന്നായി ആലോചിച്ചു പറഞ്ഞാൽ മതി. " സുധി പറഞ്ഞു.
" ശരി.! 19 എങ്കിൽ 19
.. ശ്യാമ എന്ന് 19 ലക്ഷം സുധിക്ക് കൊടുക്കുന്നവോ. അന്നുമുതൽ ശ്യാമ ഇവിടുത്തെ പെർമനന്റ് സ്റ്റാഫ് ആകും." മാനേജർ സുന്ദരൻ പറഞ്ഞു.
" സർ, എനിക്ക് ശ്യാമയോട് കുറച്ച് തനിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു. ശ്യാമയെ കുറച്ചു സമയം എന്റെ കൂടെ അയക്കുന്നതിൽ സാറിന് വിരോധമുണ്ടോ..? "
സുധി ചോദിച്ചു.
"ഏയ്!!! എനിക്ക് എന്ത് വിരോധം. ശ്യാമക്ക് സമ്മതമാണെങ്കിൽ സംസാരിച്ചോളൂ. അതിന് പുറത്തു പോകണമെങ്കിൽ അങ്ങനെ. എനിക്ക് വിരോധം ഒന്നുമില്ല."
" എന്നാൽ ശരി സാർ. ശ്യാമയ്ക്കും വിരോധം ഉണ്ടാകില്ല എന്ന് കരുതുന്നു. "
അതും പറഞ്ഞ് സുധി പതിയെ എഴുന്നേറ്റു. ശ്യാമ വാങ്ങിക്കൊടുത്ത വാക്കിന് സ്റ്റിക്കും എടുത്ത് കുത്തി നടന്നു സുധി പുറത്തേക്ക് പോയി.
ശ്യാമ കുറച്ച് സമയം അവിടെത്തന്നെ ഇരുന്നു പോയി.
ശ്യാമ എഴുന്നേറ്റ് പോകാൻ നോക്കിയപ്പോൾ . മാനേജർ സുന്ദരൻ പറഞ്ഞു.
" അതെ ശ്യാമേ നല്ല കാശ് ഉള്ള വീട്ടിലെ കൊച്ച് ആണ് ആ സുധി. ശ്യാമയൊന്നു മയപ്പെട്ടൊക്കെ നിന്നാൽ ചിലപ്പോൾ ഇനിയും കാശ് കുറഞ്ഞേക്കും. "
" എന്റെ കയ്യിൽ എവിടുന്നാ സാറേ ഇത്രയും കാശ്. എന്റെ കാര്യമൊക്കെ സാറിന് അറിയാവുന്നതല്ലേ.? ഞാൻ എങ്ങനെ കാശ് കൊടുക്കാൻ ആണ്..? " ശ്യാമ ചോദിച്ചു
" അതിനല്ലേ നല്ലൊരു വഴി ഞാൻ പറഞ്ഞു തന്നത്.
💬 Comments
View all comments