Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
ചോദിച്ചു.
"എന്റെ ശ്യാമേ എത്ര സമയം ആയി പോയിട്ട്. ഒന്ന് കുളിക്കാൻ ഇത്രയും സമയം വേണോ..?"
"അത് അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ ഉണ്ടായിരുന്നു. "
"അല്ലാതെ എന്നോടുള്ള ദേഷ്യവും സങ്കടവും കാരണം കരഞ്ഞു നിന്ന് വൈകിയത് അല്ല അല്ലേ..?"
"ങ്ങേ!!! അങ്ങനെ ആരാ പറഞ്ഞത്..? ഇല്ല അങ്ങനെ ഒന്നും ഇല്ല "
"ശരി ആയ്ക്കോട്ടെ. പക്ഷെ എന്നാലും എനിക്ക് അറിയാം ഞാൻ കാണിച്ചതൊക്കെ ശ്യാമയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന്. അത് ശ്യാമയുടെ ഈ മുഖം കണ്ടാൽ തന്നെ അറിയാൻ പറ്റും. അങ്ങനെ പറ്റിപ്പോയി സോറി. ഇനി അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കാം."
ശ്യാമ ഒന്നും മിണ്ടിയില്ല. ശ്യാമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
" . ശ്യാമേ.. ശ്യാമയുടെ കൈ ഒന്ന് നീട്ടിയെ.." സുധി വീണ്ടും പറഞ്ഞു
"എന്തിന്..? എന്തിനാ എന്റെ കൈ..?" ശ്യാമ സുധിയെ നോക്കി ചോദിച്ചു.
"അതൊക്കെ പറയാം. ആദ്യം കൈ നീട്ട്."
ശ്യാമ സുധിയുടെ നേർക്ക് കൈ നീട്ടി. സുധി ആ കൈയിൽ പിടിച്ചു ആദ്യം ഉള്ളം കയ്യിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"ഇത് എന്നെ കുളിപ്പിച്ച് തന്നതിന്."
പിന്നെ പുറം കൈയിലും ഉമ്മ വെച്ചു. . എന്നിട്ട് പറഞ്ഞു.
"ഇത് ഇഷ്ട്ടം അല്ലെങ്കിൽ പോലും ഞാൻ കാണിക്കുന്ന എല്ലാ കുറുമ്പുകളും സഹിച്ചു ഞാൻ പറയുന്നത് എല്ലാം അനുസരിച്ചു എന്റെ കൂടെ നിൽക്കുന്നില്ലേ..? അതിന് "
അതും പറഞ്ഞു സുധി ശ്യാമയുടെ കൈ പിടിച്ചു തന്റെ ഇരു കവിളിലും മാറി മാറി അടിച്ചു.
ശ്യാമ ഞെട്ടിപ്പോയി കൈ ശക്തിയിൽ പിൻവലിച്ചു. എന്നിട്ട് ചോദിച്ചു.
"എന്താ
💬 Comments
View all comments