0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

ഈ കാണിക്കുന്നത് അപ്പു ഏട്ടാ.. അപ്പു ഏട്ടൻ എന്തിനാ ഇങ്ങനെ ചെയ്തത്...?"

"എന്തേ ശ്യാമയുടെ കൈ വേദനിച്ചോ..?"

"ഇല്ല. പക്ഷെ എന്തിനാ ഇങ്ങനെ ചെയ്തത്. ഇത് ഞാൻ അപ്പു ഏട്ടന്റെ മുഖത്തു അടിച്ച പോലെ ആയില്ലേ..? "

സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.

"അടിച്ച പോലെ അല്ലേ ആയുള്ളൂ. വേണമെങ്കിൽ ശ്യാമ എന്നെ ശരിക്കും അടിച്ചോ.. ഞാൻ കൊണ്ടോള്ളാം."

"എനിക്ക് അങ്ങനെ ഒന്നും ആവില്ല. ഞാൻ ഒരു പാവമാണ് അപ്പു ഏട്ടാ... അങ്ങനെ ചെയ്യാൻ എനിക്ക് ആവില്ല.. പറ എന്തിനാ അപ്പു ഏട്ടൻ ഇങ്ങനെ ചെയ്തത്..? "

"അതോ.? .അത് ഞാൻ കാണിച്ച ചെറ്റത്തരം ക്ഷമിച്ചു ശ്യാമ എന്നോട് സ്നേഹം കാണിച്ചതിന്. ഞാൻ ഒരിക്കലും ശ്യാമയോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ വേണമെങ്കിൽ ശരിക്കും ശ്യാമയുടെ കാൽ പിടിച്ചു മാപ്പ് പറയാം."

അതും പറഞ്ഞു സുധി താഴെ നിലത്ത് ഇരിക്കാൻ നോക്കി . ശ്യാമ സുധിയെ തടഞ്ഞു.

"വേണ്ട അപ്പു ഏട്ടാ. ഏട്ടൻ അങ്ങനെ ഒന്നും ചെയ്യേണ്ട.. ഇനിയെങ്കിലും എന്നോട് ഇങ്ങനെ ഒന്നും പെരുമാറാതിരുന്നാൽ മതി. അപ്പു ഏട്ടന് വേറെ എന്തു വേണമെങ്കിലും ഞാൻ ചെയ്തു തരാം.."

"ആണോ ? ഉറപ്പാണോ..? "

"മ്. ഉറപ്പ്.. പക്ഷെ മോശം കാര്യമൊന്നും എന്നോട് പറയല്ലേ..?"

സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"ആർക്ക് മോശം ആയ കാര്യം..? ശ്യാമയ്ക്കോ അതോ എനിക്കോ..? "

ശ്യാമ ഒന്നും മിണ്ടിയില്ല. അങ്ങനെ തന്നെ നിന്നു സുധി വീണ്ടും പറഞ്ഞു

"അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം.. ഇപ്പോൾ എനിക്ക് നന്നായി വിശക്കുന്നുണ്ട്. ശ്യാമയ്ക്ക്

💬 Comments

View all comments