Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
വിശക്കുന്നില്ലേ...?"
"ഉണ്ട്. എന്നാൽ ഞാൻ പോയി അപ്പു ഏട്ടന് ചോറ് കൊണ്ട് വരട്ടെ ? ചോറ് കഴിച്ചിട്ട് പുറത്ത് പോയാൽ പോരെ..?"
"പോര.. ചോറ് വന്നിട്ട് രാത്രിയിൽ കഴിക്കാം. ഇപ്പോൾ നമുക്ക് പുറത്ത് നിന്ന് കഴിക്കാം. ശ്യാമ ആ ബേഗിൽ നിന്ന് ഒരു ട്രൗസർ എടുത്തു ഇട്ട് താ..
എനിക്ക് ആ ട്രൗസർ ഇട്ട് തന്നാൽ നമുക്ക് വേഗം പോകാമായിരുന്നു. "
ശ്യാമ വേഗം ബേഗിൽ നിന്നും ഒരു ട്രൗസർ എടുത്തു എന്നിട്ട് ചോദിച്ചു.
"ഇതും ഉടുത്താണോ പുറത്തേക്ക് പോകുന്നത്. അയ്യേ നാണക്കേട്.."
'എന്റെ ശ്യാമേ.. ശ്യാമ നാടൊന്നും കണ്ടിട്ടില്ലേ.. ഇപ്പോഴത്തെ പെൺ പിള്ളേരിൽ പലരും ഇതിലും ചെറിയ കുട്ടി നിക്കർ ഇട്ടാണ് പുറത്തെല്ലാം പോകുന്നത്.. ആ കുറച്ചു കഴിയട്ടെ ശ്യാമയും ഇതൊക്കെ ഉടുത്ത് തുടങ്ങും. "
"അയ്യേ
ഞാൻ അങ്ങനെ ഉള്ളത് ഒന്നും ഉടുക്കില്ല.."
"അതൊക്കെ നമുക്ക് വഴിയേ കാണാം.. ഇപ്പോൾ ട്രൗസർ വേണ്ടെങ്കിൽ അതിൽ പാന്റ് ഉണ്ട് അത് എടുത്തോ.. പക്ഷെ അത് ഉടുക്കാൻ കുറച്ചു പാട് ആയിരിക്കും."
" ആണോ..? എന്നാൽ വേണ്ട ഈ ട്രൗസർ തന്നെ ഉടുത്തോ."
അതും പറഞ്ഞു ശ്യാമ സുധിയെ ട്രൗസർ ഉടുക്കാൻ സഹായിച്ചു. പിന്നെ ഒരു ടി ഷർട്ടും ഇട്ട് കൊടുത്തു. സുധി ട്രൗസറിന്റെ പോക്കറ്റിൽ പേഴ്‌സും ഫോണും എടുത്തു വെച്ച് പറഞ്ഞു.
"എന്നാൽ പോകാം.."
"ആയില്ല. ഒരു നിമിഷം. ഞാൻ ഈ മുടി ചീകി തരാം. എന്നിട്ട് പോകാം. "
ശ്യാമ പറഞ്ഞു. സുധിയുടെ ബേഗിൽ കണ്ട വട്ട ചീപ്പ് എടുത്ത് സുധിയുടെ മുഖം പിടിച്ചു
💬 Comments
View all comments