Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
മുടി ചീകി കൊടുത്തു.
സുധി പതിയെ എഴുന്നേറ്റു.
എന്നിട്ട് പറഞ്ഞു
"ആ വാക്കിങ് സ്റ്റിക്ക് ഇങ്ങ് എടുക്ക്. എന്നിട്ട് ഇറങ്ങാം.. കൂടെ ഈ ഹെൽമെറ്റും. "
"ഞാൻ ഇപ്പോൾ കൊണ്ട് വരാം. "
നേരത്തെ ബാത്‌റൂമിൽ പോകാൻ വേണ്ടി സുധി വാക്കിങ് സ്റ്റിക്ക് എടുത്തിരുന്നു. അത് അവിടെ വെച്ചാണ് തിരിച്ചു റൂമിൽ ശ്യാമയുടെ കൂടെ വന്നത്.. ശ്യാമ വാക്കിങ് സ്റ്റിക്ക് എടുത്തു വന്നു.
"ഇനി ആ ഹെൽമെറ്റ് എടുത്തു തലയിൽ വെക്ക്." സുധി പറഞ്ഞു.
ശ്യമ ഹെൽമെറ്റ് എടുത്ത് സുധിയുടെ തലയിൽ വെക്കാൻ നോക്കി. അത് കണ്ട് പറഞ്ഞു.
"എടി മണ്ടി പെണ്ണേ .. എന്റെ തലയിൽ അല്ല. ഈ പെണ്ണിന്റെ തലയിൽ തന്നെ."
"എന്റെ തലയിലോ.."
"ആ അതേ...ഈ മണ്ടി പെണ്ണായ ശ്യാമയുടെ തലയിൽ തന്നെ.. " അതും പറഞ്ഞു സുധി ചിരിച്ചു. എന്നിട്ട് വാക്കിങ് സ്റ്റിക്കും പിടിച്ചു
സുധി താഴെ ഇറങ്ങി. ശ്യാമ വാതിൽ പൂട്ടിയ ശേഷം സുധിയുടെ പിന്നാലെ താഴെ ഇറങ്ങി. താഴെ എത്തിയപ്പോൾ സുധി പറഞ്ഞു.
"ശ്യാമേ ആ പണവും എടുത്തോ.. അത് ആവശ്യം വരും.."
"ശരി അപ്പു ഏട്ടാ ഇപ്പോൾ കൊണ്ട് വരാം."
അങ്ങനെ പറഞ്ഞു ശ്യാമ അകത്തേക്ക് പോയി. പണവും എടുത്തു തിരിച്ചു വന്നു. സുധിക്ക് നേരെ നീട്ടി.
"വേണ്ട അത് ശ്യാമയുടെ ബാഗിൽ വെച്ചാൽ മതി. എന്നിട്ട് ബേഗ് സ്കൂട്ടറിന്റെ ഡിക്കിയിൽ വെക്കാം." സുധി പറഞ്ഞു. ശ്യാമ അത് പോലെ അനുസരിച്ചു.
ശ്യാമ വേഗം സ്കൂട്ടറിൽ കയറി സുധി ശ്യാമയുടെ പിറകിൽ ഇരുന്നു. എന്നാൽ ശ്യാമയെ പിടിച്ചില്ല.
💬 Comments
View all comments