Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
വെളുത്ത ഓട്ട് കിണ്ണം പോലെ ഉള്ള പത്രത്തിൽ ആണ് ബിരിയാണി കൊണ്ട് വെച്ചത്. കൂടെ കാലിയായ ഒരു പ്ലേറ്റും.
സുധി ആ പ്ലേറ്റിലേക്ക് ബിരിയാണി എടുത്ത് ഇടാൻ നോക്കി. എന്നാൽ അതിന് സുധിക്ക് ആയില്ല. അതുകണ്ട് ശ്യാമ എഴുന്നേറ്റ് സുധിയുടെ പ്ലേറ്റിലേക്ക് ബിരിയാണി ഇട്ടു കൊടുത്തു. പിന്നെ സ്വന്തം പ്ലേറ്റിലേക്കും ബിരിയാണി എടുത്തു.
ഇടതു കൈകൊണ്ട് ബിരിയാണി കഴിക്കാൻ ബുദ്ധിമുട്ടുന്ന സുധിയെ കണ്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. ശ്യാമ ചോദിച്ചു.
" ഞാൻ വാരി തരണോ..? നേരത്തെ പറഞ്ഞില്ലേ ഞാൻ ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ലെന്ന്. വാരി കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വാരി തരാം. "
"ശ്യാമയ്ക്ക് അത് ബുദ്ധിമുട്ടാവില്ലേ..? ഞാൻ എങ്ങനെയെങ്കിലും കഴിച്ചോളാം."
" അതുവേണ്ട ഞാൻ വാരി തരാം. ഞാനിപ്പോൾ അപ്പു ഏട്ടന്റെ ഒരു ഹോം നേഴ്സ് പോലെയല്ലേ..? "
അങ്ങനെ പറഞ്ഞ് ശ്യാമ ചിരിച്ചു. സുധിയുടെ എതിർവശത്തിരുന്ന ശ്യാമ എഴുന്നേറ്റ് സുധിയുടെ അടുത്തായി വന്നിരുന്നു. എന്നിട്ട് സുധിയുടെ പ്ലേറ്റിൽ നിന്നും ബിരിയാണി വാരി സുധിയുടെ വായിൽ വെച്ചുകൊടുത്തു.
സുധിയുടെ കണ്ണ് നിറഞ്ഞു. എന്നിട്ട് സുധി പറഞ്ഞു.
" പണ്ടെങ്ങോ അമ്മ ഇങ്ങനെ തന്ന ഓർമ്മയുണ്ട് മനസ്സിൽ. ഇനി അതിന് ശ്യാമയുടെ മുഖം ആയിരിക്കും."
" അതെ ഇപ്പോൾ ഒന്നും സംസാരിക്കേണ്ട. മര്യാദയ്ക്ക് ഇരുന്ന് ഭക്ഷണം കഴിക്ക്."
സുധിയുടെ കണ്ണ് നിറഞ്ഞത് കണ്ട് ശ്യാമയ്ക്ക് സങ്കടം വന്നിരുന്നു.
സുധി ബിരിയാണി കഴിച്ചു കൊണ്ട് വീണ്ടും പറഞ്ഞു.
" ശ്യാമയും കഴിക്ക്. "
ശ്യാമ മറ്റൊന്നും ഓർക്കാതെ സുധിക്ക് വാരി കൊടുക്കുന്നതിനൊപ്പം ശ്യാമയും കഴിച്ചു.
"ശ്യാമേ അച്ചാർ
💬 Comments
View all comments