0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

"അതിന് അപ്പു ഏട്ടന്റെ കയ്യിൽ പണം ഉണ്ടോ..?"

"ആഹ്! ഇവിടെ കൊടുക്കാനുള്ളതൊക്കെ അതിൽ കാണും. "

ശ്യാമ പേഴ്സ് തുറന്നു നോക്കി. അതിൽ കുറച്ച് 500 രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നു. ശ്യാമ അതിൽ നിന്നും ഒരു 500 രൂപ എടുത്തു കൊടുത്തു. ബാക്കി വാങ്ങി പേഴ്സിൽ വെച്ച ശേഷം പേഴ്സ് സുധിക്ക് തിരിച്ചു കൊടുത്തു.

പിന്നെ അവിടെ നിന്നും മോതിരം പണയം വെച്ച പോയ ബാങ്കിലേക്ക് പോയി. മോതിരം തിരിച്ചെടുത്തു കൈയിൽ പിടിച്ചുകൊണ്ടു സുധി പറഞ്ഞു.

" ഇനി ഇത് കുറച്ചുനാൾ എന്റെ കയ്യിൽ ഇരിക്കട്ടെ. സമയമാകുമ്പോൾ ഞാൻ തിരിച്ചു തരാം."

ശ്യാമക്ക് സങ്കടം തോന്നി. അതുകൊണ്ട് സുധി പറഞ്ഞു.

" പേടിക്കേണ്ട. ഞാൻ തിരിച്ചു തരും. പലിശ ഇല്ലാത്ത പണയത്തിനാണ് ഇത് എന്റെ കയ്യിൽ ഇരിക്കുന്നത്. ശ്യാമ അങ്ങനെ കരുതിയാൽ മതി."

പിന്നെ അവർ അവിടെ നിന്നും ഒരു ഐസ്ക്രീം പാർലറിലേക്ക് പോയി.

" ഒരു ഐസ്ക്രീം കഴിക്ക്. ശ്യാമയുടെ മനസ്സ് ഒന്ന് തണുക്കട്ടെ. അതിനാണ് ശ്യാമയെ ഇങ്ങോട്ട് കൂട്ടി വന്നത്. " സുധി പറഞ്ഞു.

" അതിന് എന്റെ മനസ്സിൽ ചൂട് ഒന്നുമില്ല. തണുക്കാൻ.. " ശ്യാമ പറഞ്ഞു.

"ഉണ്ട്. ശ്യാമയുടെ മനസ്സിൽ ചൂടുണ്ട്. ഒരുപാട് സങ്കടത്തിന്റെ ചൂട്. കുറച്ചൊക്കെ എന്നോടുള്ള ദേഷ്യത്തിന്റെ ചൂട്"

" ഇല്ല അങ്ങനെ ഒന്നുമില്ല. അപ്പു ഏട്ടനോട് എനിക്കൊരു ദേഷ്യവും ഇല്ല. ഞാൻ കാരണം ഇങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഉള്ള സങ്കടം മാത്രമേയുള്ളൂ."

" സത്യം.. അപ്പോൾ ഇനിയും ഞാൻ ചില കുറുമ്പുകൾ കാണിച്ചാൽ എന്നോട് ദേഷ്യം തോന്നില്ലേ..

💬 Comments

View all comments