0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

കുറ്റം പറയാൻ പറ്റില്ല. എങ്കിലും എന്ത് പറഞ്ഞിട്ടും അപ്പു ഏട്ടൻ എന്തേ പിന്നേയും പിന്നേയും തന്നോട് ഇങ്ങനെ പെരുമാറുന്നത്.

ഇനി ഒരു പക്ഷെ അപ്പു ഏട്ടൻ ആ മാനേജറുടെ ആൾ ആണോ..? തന്നെ എങ്ങനെ എങ്കിലും കുടുക്കാൻ വന്നത് ആണോ..? ഏയ്‌ അങ്ങനെ ആകാൻ വഴിയില്ല. അന്ന് അങ്ങനെ ഒരു ആക്സിഡന്റ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇതൊന്നും നടക്കില്ലായിരുന്നു. അങ്ങനെ പലതും ചിന്തിച്ചു ശ്യാമ കുളിച്ചു.

കുളിച്ചു കഴിഞ്ഞു വേഷം മാറി. വേഗം അമ്മയുടെ റൂമിൽ പോയി. ശ്യാമയെ കണ്ട ഉടനെ അമ്മ ചോദിച്ചു.

"എത്ര സമയം ആയി മോളെ.. മോളെ ഞാൻ വിളിക്കുന്നു. മോൾ ഇത് എവിടെ ആയിരുന്നു...?"

"അത് ഞാൻ അവിടെ മുകളിൽ.. മരുന്ന് പുരട്ടി ചൂട് പിടിച്ചു കൊടുക്കാൻ ഉണ്ടായിരുന്നു. അത് ചെയ്തു കൊടുത്ത ശേഷം കുളിച്ചു ഇപ്പോൾ വന്നതേ ഉള്ളൂ. അമ്മയ്ക്ക് ചോറ് എടുക്കെട്ടെ..?"

"അതിന് ചോറിനു മുൻപുള്ള മരുന്ന് കഴിച്ചില്ലല്ലോ മോളെ.. മോൾ അത് മറന്നു പോയോ..? "

"ഓഹ്! ഞാൻ അത് മറന്നു പോയമ്മേ സോറി..ഞാൻ ഇപ്പോൾ എടുത്തു തരാം"

" മോൾക്ക് ശരിക്കും എന്താ പറ്റിയത്..? ശരിക്കും അത് ആരാ.. മോളുടെ കൂട്ടുകാരിയുടെ ഏട്ടൻ തന്നെ ആണോ..?"

"അമ്മയ്ക്ക് എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ..?"

"ഏയ്‌! ഒന്നും ഇല്ല. അയാളോട് നാളെ താഴെ ഒന്ന് വരാൻ പറ. മോൾ സ്കൂളിൽ പോയ ശേഷം. അമ്മയ്‌ക്ക്ക് കുറച്ചു കാര്യങ്ങൾ അറിയാനും പറയാനും ഉണ്ട്. "

"അമ്മയ്ക്ക് എന്താ അറിയേണ്ടത്..? എന്നോട് ചോദിക്ക് ഞാൻ പറയാം."

"വേണ്ട. ഞാൻ നേരിട്ട് മോളുടെ

💬 Comments

View all comments