Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
ഇനി അങ്ങനെ തന്നെ ആകട്ടെ. ശ്യാമ ചിന്തിച്ചു നിന്നു പോയി.
"ചേച്ചി എന്താലോചിച്ചു നിൽക്കുവാ.. സാറിന് ഇപ്പോഴേ ദേഷ്യം പിടിച്ചു . ചേച്ചി വേഗം കയറിയാട്ടെ." ഓട്ടോക്കാരൻ പറഞ്ഞു.
ശ്യാമ വേഗം ഓട്ടോയിൽ കയറി സുധിയുടെ കാൽ പിടിച്ചു തന്റെ മടിയിൽ വെച്ചു. സുധി ട്രൗസർ ഉടുത്തത് കൊണ്ട് സുധിയുടെ മുട്ടിന് താഴെ നഗ്നമായിരുന്നു. ശ്യാമ ആ കാൽ തന്നോട് ചേർത്ത് പിടിച്ചു മനസ്സിൽ സുധിയോട് മാപ്പ് പറഞ്ഞു.
അപ്പു ഏട്ടാ എന്നോട് ക്ഷമിക്കണേ... ഞാൻ അറിയാതെ പറ്റിപ്പോയതാ... ഇന്നലെ താൻ അത്രയും ദേഷ്യം കാണിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ ഈ വേദനയെങ്കിലും അപ്പു ഏട്ടന് സഹിക്കാതിരിക്കാമായിരുന്നു. എന്നോട് ക്ഷമിക്കണേ അപ്പു ഏട്ടാ.
സുധി ശ്യാമയെ നോക്കിയിരുന്നു. അവൾ ഈ തൂവെള്ള നിറത്തിൽ എന്ത് സുന്ദരി ആണ്. ഒന്ന് അഭിനന്ദിക്കാൻ തനിക്കു കഴിഞ്ഞില്ലല്ലോ. അപ്പോഴേക്കും ഇയാൾ കയറി ഓരോന്ന് പറഞ്ഞു........ പാവം ശ്യാമയ്ക്ക് നല്ല കുറ്റബോധം ഉണ്ടെന്ന് തോനുന്നു. കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നത് കണ്ടില്ലേ..? അല്ലങ്കിൽ തന്നെ ശ്യാമയ്ക്ക് എന്തിനാ കുറ്റബോധം തോന്നേണ്ടത് താൻ കാണിച്ച ഓരോ ചെറ്റത്തരത്തിനും ശ്യാമ എന്റെ മുഖം അടിച്ചു പൊളിക്കുകയാണ് വേണ്ടത്. എന്നിട്ടും പാവം തന്റെ വേദന ഓർത്ത് ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത് കണ്ടോ..? സുധിയും മനസ്സിൽ പറഞ്ഞു.
അപ്പോഴേക്കും അവർ ഹോസ്പിറ്റലിൽ എത്തി ഒരു വീൽ ചെയറിൽ സുധിയെ ഇരുത്തി അറ്റൻഡർ സുധിയെ കേഷ്വാലിറ്റിയിലേക്ക് തള്ളി കൊണ്ടു പോയി.
"എന്താ പറ്റിയത്..?"
അവിടെയുള്ള ഡോക്ടർ ചോദിച്ചു.
" അത് വെള്ളം എടുക്കാൻ നോക്കിയപ്പോൾ കട്ടിൽ നിന്നും താഴെ വീണു പോയതാ. " സുധി
💬 Comments
View all comments