0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

റൂമിൽ കയറിയ ശേഷം ഇന്നലെ സുധി വാങ്ങി കൊടുത്ത കവർ നോക്കി അത് താഴെ വലിച്ചെറിഞ്ഞ നിലയിൽ കണ്ട് അവൾക്ക് വീണ്ടും സങ്കടം വന്നു. വേഗം ആ കവർ എടുത്തു അതിൽ നിന്ന് ഒരു ചൂരിദാർ എടുത്തു. നല്ല വെള്ള നിറത്തിൽ ഉള്ള ചൂരിദാർ ചുറ്റും കണ്ണാടി പോലെ മിന്നൂളി പോലെ എല്ലാം തുന്നി പിടിപ്പിച്ച ഭംഗിയുള്ള ഒരു ചൂരിദാർ. ശ്യാമ അത് തന്നെ വേഗം ഉടുത്തു. എന്നിട്ട് കണ്ണാടിയിൽ നോക്കി.

അത് തനിക്കു നന്നായി ചേരുന്നുണ്ട് എന്ന് ശ്യാമയ്ക്ക് തോന്നി. അപ്പു ഏട്ടൻ തന്നെ കൊണ്ടു നിർബന്ധിപ്പിച്ചു എടുപ്പിച്ചതാണ് ആ ചൂരിദാർ. തനിക്കു ചേരും എന്ന് മനസ്സിലാക്കി.

ശ്യാമ തന്റെ ബേഗ് എടുത്ത് തോളിൽ ഇട്ട് വാതിൽ പൂട്ടി വേഗം പുറത്ത് ഇറങ്ങി. അതിൽ ആണ് സുധി കൊടുത്ത ബാക്കി പണം ഉള്ളത്.

ഓട്ടോയിൽ കയറാൻ വന്ന ശ്യാമയെ നോക്കി ഓട്ടോക്കാരൻ ചോദിച്ചു.

"അല്ല ചേച്ചി ഹോസ്പിറ്റലിൽ നിന്നും വല്ല കല്യാണത്തിനും പോകുന്നുണ്ടോ..? ഉണ്ടെങ്കിൽ പെണ്ണിനെ മാറിപ്പോകാതെ നോക്കിക്കോ.. ചേച്ചിയാണ് കല്ല്യാണപ്പെണ്ണ് എന്ന് ആളുകൾ കരുതും."

അതു കേട്ട് ശ്യാമയ്ക്ക് നാണം തോന്നി. അപ്പോൾ സുധി പറഞ്ഞു.

"കല്യാണത്തിന് പോകണോ അല്ല മറ്റെവിടെ എങ്കിലും പോകണോ എന്ന് ഞങ്ങൾ തീരുമാനിച്ചോളും. എന്റെ ഭാര്യ എന്തിട്ടാലും തനിക്ക് എന്താ.. തനിക്കു ഓട്ടോ കാശ് കിട്ടിയാൽ പോരെ. "

അത് കേട്ട് ശ്യാമയ്ക്ക് കൂടുതൽ നാണം തോന്നി. അപ്പു ഏട്ടൻ തന്നെ അപ്പു ഏട്ടന്റെ ഭാര്യ എന്നാണ് പറഞ്ഞത്. അത് അല്ലെങ്കിലും അയാൾ അങ്ങനെ അല്ലേ കരുതിയിരിക്കുന്നത്. അത്

💬 Comments

View all comments