0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

എന്നിട്ട് പോകാം.. ഏതായാലും ഈ വേഷത്തിൽ ശ്യാമ വരേണ്ട. അങ്ങനെ വന്നു ആരും ശ്യാമയെ മോശം പറയേണ്ട. വേഷം മാറിയിട്ട് വന്നാൽ മതി. ഇന്നലെ മുതൽ സഹിക്കുന്ന വേദന അല്ലേ..? ഇനിയും കുറച്ചു സമയം കൂടെ സഹിക്കാൻ എനിക്ക് പറ്റും. "

അത് കേട്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. താൻ ഒന്ന് ഇന്നലെ തിരിഞ്ഞു നോക്കിയെങ്കിൽ. ചിലപ്പോൾ ഇന്നലെ രാത്രിയിൽ തന്നെ വിളിക്കാൻ എഴുനേറ്റ് വരാൻ ശ്രമിച്ചപ്പോൾ വീണു പോയതായിരിക്കും പാവം. ഞാൻ കാരണം പാവം അപ്പു ഏട്ടൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. എന്നിട്ടും താൻ അതൊന്നും ഇതുവരെ ആലോചിച്ചു പോലും നോക്കിയില്ലല്ലോ..

തമാശയ്ക്ക് ആയിരിക്കും അപ്പു ഏട്ടൻ തന്നോട് അങ്ങനെ ഒക്കെ ഒരുപക്ഷെ കാണിക്കുന്നത് . എന്നാൽ അതൊന്നും താൻ ഓർത്തില്ലല്ലോ. താൻ കാരണം ഇങ്ങനെ ഉണ്ടായെന്ന സിമ്പത്തിക്കു അപ്പുറം തന്റെ ജോലി നഷ്ട്ടപെടാതിരിക്കാനും തനിക്കെതിരെ കേസ് കൊടുക്കാതിരിക്കാനും മാത്രം അല്ലേ താൻ ഇതിനൊക്കെ മുതിർന്നത്. അല്ലെങ്കിൽ താനും ഒരുപക്ഷെ മറ്റുള്ളവരെ പോലെ ഒന്നും ശ്രദ്ധിക്കാതെ നടന്നു പോയേനെ. എന്നിട്ടും തന്റെ കാര്യത്തിൽ അപ്പു ഏട്ടൻ കാണിക്കുന്ന ഈ ശ്രദ്ധ ഉണ്ടല്ലോ അത് തന്നെ വേദനിപ്പിക്കുന്നു.

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ശ്യാമ സുധിയേയും കൊണ്ടു താഴെ എത്തി. നേരെ നടന്നു ഓട്ടോയുടെ അടുത്ത് പോയി. ശ്യാമയും ഓട്ടോക്കാരാനും ചേർന്ന് സുധിയെ ഓട്ടോയിൽ കയറ്റി ഇരുത്തി. ശ്യാമ തന്റെ തോളിൽ ഇട്ട ബേഗ് ഓട്ടോയിൽ വെച്ച ശേഷം പറഞ്ഞു.

"ഞാൻ ഇപ്പോൾ വരാമേ.." അങ്ങനെ പറഞ്ഞു ശ്യാമ വേഗം വീട്ടിലേക്ക് ഓടി. തന്റെ

💬 Comments

View all comments