Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
കിടന്നുകൊണ്ട് സ്നേഹിക്കാൻ . അത് ഇതൊക്കെ ഒന്ന് മാറിയിട്ട് പോരെ. അതിനിടയിൽ തന്നെ വേണോ..? "
അത് കേട്ട് ശ്യാമ ചൂളി ചെറുതായ പോലെ നിന്നുപോയി. അവൾക്ക് താൻ അപമാന പെട്ട പോലെ തോന്നി.
" എന്റെ സിസ്റ്ററെ കട്ടിലിൽ കിടന്ന് വെള്ളം എടുക്കാൻ ഞാൻ ഒന്ന് ശ്രമിച്ചതാ അപ്പോഴേക്കും മൂക്കും കുത്തി ഞാൻ വീണുപോയി. " സുധി പറഞ്ഞു.
"ശരി..!!. ഡോക്ടർ ഒരു ഗുളിക എഴുതിയിട്ടുണ്ട് ഭക്ഷണം കഴിച്ചെങ്കിൽ അത് കഴിച്ചോ ഞാൻ എടുത്തു തരാം." "
"അയ്യോ!! ഇല്ല സിസ്റ്ററെ ഭക്ഷണം ഒന്നും കഴിച്ചില്ല. വേദന കഴിച്ചു കഴിച്ചു വേറെ ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല . "
അത് കേട്ട് ചിരിച്ചുകൊണ്ട് അ സിസ്റ്റർ പറഞ്ഞു.
" സുധി ആള് കൂൾ ആണല്ലോ.. എപ്പോഴും ഇങ്ങനെയാണോ ഓരോ തമാശയൊക്കെ പറഞ്ഞു...? എന്തായാലും ശ്യാമ ഭാഗ്യവതിയാ.. ഇതുപോലെ ഒരു ഭർത്താവിനെയല്ലേ കിട്ടിയത്.. എനിക്കുമുണ്ട് ഭർത്താവ് വെറും കണ്ടാമൃതം. ഒരു ഹ്യൂമർ സെൻസില്ലാത്ത മനുഷ്യൻ. "
അങ്ങനെ പറഞ്ഞശേഷം സിസ്റ്റർ വീണ്ടും പറഞ്ഞു .
" ഇവിടെ നിന്നും പുറത്തിറങ്ങി നേരെ പോയാൽ കാന്റീൻ ഉണ്ട് . പോയി വല്ല ദോശയോ ചപ്പാത്തിയോ അപ്പമോ പുട്ടോ ഇഡ്ഡലിയോ വാങ്ങി വന്നു കഴിക്ക്. അതിനുശേഷം എന്നോട് പറഞ്ഞാൽ മതി അപ്പോൾ ഞാൻ മരുന്ന് എടുത്തു തരാം."
അതും പറഞ്ഞു സിസ്റ്റർ പോയി. അപ്പോൾ സുധി പറഞ്ഞു.
"ശ്യാമേ എനിക്ക് ഒന്നും വേണ്ട. ഞാൻ കഴിച്ചെന്നു പറഞ്ഞോളാം. ശ്യാമ കാന്റീനിൽ പോയി വല്ലതും വാങ്ങി കഴിച്ചിട്ട് വാ. ശ്യാമയ്ക്ക്
💬 Comments
View all comments