0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

എടുത്തു. എടുത്ത ഉടനെ മാനേജർ സുന്ദരൻ ചോദിച്ചു.

"ശ്യാമ വീട്ടിലാണോ..? അതോ വല്ല ലോഡ്ജിലും ആണോ..? ആ സുധിയുടെ കൂടെ. . ഇന്ന് ഇനി സ്കൂളിൽ വരുന്നില്ലേ..? എന്തായാലും ആ കൊച്ചന്റെ കൈയും കാലും എല്ലാം ഒന്ന് നോക്കണേ. ഇനിയും അവനെ ഹോസ്പിറ്റലിൽ ആക്കരുത്. എല്ലാം പതിയെ ചെയ്താൽ മതി."

ശ്യാമയ്ക്ക് കരച്ചിൽ വന്നു. എന്നിട്ടും ശ്യാമ പറഞ്ഞു.

"ഇല്ല. ഇന്നും സ്കൂളിൽ വരുന്നില്ല. ഞങ്ങൾക്ക് ഒന്നും മതിയായില്ല. രണ്ട് ദിവസം കഴിഞ്ഞു വരാം. ഞങ്ങൾ പതിയെ ചെയ്‌തോളാം . സാർ അത് ഓർത്ത് പേടിക്കേണ്ട."

അങ്ങനെ പറഞ്ഞു ശ്യാമ ഫോൺ വെച്ചു. എന്നിട്ട് ഒച്ചയുണ്ടാക്കാതെ കരഞ്ഞു.

"ഏയ്‌! എടോ ശ്യാമേ താൻ കരയല്ലേ.. നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം. ഇനി അയാൾ തന്റെ പിറകെ വരാതിരുന്നാൽ പോരെ അത് ഞാൻ നോക്കി കൊള്ളാം. എന്തായാലും താൻ പൊളിച്ചു. തന്റെ മറുപടി എനിക്ക് ഇഷ്ട്ടം ആയി. ഇങ്ങനെ വേണം മറുപടി പറയാൻ. എന്ന് കരുതി എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ.. ഞാൻ തകർന്നു പോകും."

അങ്ങനെ പറഞ്ഞു സുധി ചിരിച്ചു. ശ്യാമയും. ശ്യാമ അവിടെയുള്ള സ്റ്റൂളിൽ സുധിയുടെ അടുത്ത് ഇരുന്നു ശ്യാമ പറഞ്ഞു.

"അയാൾ ഇനി എന്നെ പറ്റി എന്തൊക്കെ പറയും.. എനിക്ക് അതോർക്കുമ്പോൾ.. "

"അതൊന്നും ഇപ്പോൾ ശ്യാമ ഓർക്കേണ്ട. എല്ലാത്തിനും എന്തേലും വഴി ഉണ്ടാകും നമുക്ക് നോക്കാം.." സുധി പറഞ്ഞു

കുറച്ചു കഴിഞ്ഞു ശ്യാമ ചോദിച്ചു.

"അപ്പു ഏട്ടാ ഇത് എന്താ പറ്റിയത്...? അപ്പു ഏട്ടൻ എങ്ങനെയാ വീണത്.?"

"അത് ഒന്നുമില്ല. ഞാൻ ശ്യാമയോട്

💬 Comments

View all comments