0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

ചെയ്തതിന്റെ ശിക്ഷ ആയിരിക്കും. അത് സാരമില്ല. പോട്ടെ. എന്നെ നോക്കാൻ എനിക്ക് ശ്യാമ ഇല്ലേ...? അപ്പോൾ ഇതൊന്നും സാരമില്ല."

ശ്യാമയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു

" ശ്യാമ കരയേണ്ട. ഇത് ഞാൻ ചോദിച്ചു വാങ്ങിയതാ. കാല് നേരെ അല്ലെന്ന് അറിഞ്ഞിട്ടും. ശ്യാമ ഇന്നലെ രാത്രിയിൽ ഒന്നും മിണ്ടാതെ പോയപ്പോൾ ശ്യാമയെ വിളിച്ചിട്ടും ശ്യാമ നിൽക്കാത്തപ്പോൾ ശ്യാമയെ തടയാൻ ആയി ഇറങ്ങി നടക്കാൻ നോക്കി. അപ്പോഴേക്കും ഡും. എന്ന് പറഞ്ഞു വീണു. വീണിട്ടും ഞാൻ ശ്യാമയെ കുറെ വിളിച്ചു. ശ്യാമയോട് കുറേ സോറി പറഞ്ഞു. പക്ഷെ അതൊന്നും ശ്യാമ കേട്ടില്ല.

പിന്നെ ഞാൻ അവിടുന്ന് എഴുനേൽക്കാൻ ശ്രമിച്ചു. പക്ഷെ കൈയോ കാലോ അനക്കാൻ പോലും പറ്റിയില്ല. അമ്മാതിരി വേദന ആയിരുന്നു. പിന്നെ അങ്ങനെ അങ്ങ് കിടന്നു. എന്നാലും ഞാൻ കരുതിയിരുന്നു ശ്യാമ വരും എന്ന് . എന്നോട് എത്ര ദേഷ്യം ഉണ്ടെങ്കിലും എനിക്ക് ചോറ് വാരിത്തരാൻ ശ്യാമ വരുമെന്ന്. എന്നിട്ടും ശ്യാമ വന്നില്ല. അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത് ഞാൻ വലിയ തെറ്റാണ് ശ്യാമയോട് ചെയ്തത് എന്ന്.

ഞാൻ ചെയ്തതൊന്നും എനിക്ക് തിരിച്ചു എടുക്കാൻ കഴിയില്ലല്ലോ ശ്യാമേ. സോറി പറയാൻ അല്ലേ എനിക്ക് കഴിയൂ. ഇനി അങ്ങനെ ഒന്നും ചൈയ്യാതിരിക്കാനും. ശ്യാമേ സോറി. "

ശ്യാമ കരഞ്ഞു. അപ്പോഴേക്കും കുറച്ചു നേഴ്സ് മാരും ഡോക്ടറും അവിടെ വന്നു. എന്നിട്ട് ചോദിച്ചു.

"എങ്ങനെ ഉണ്ട് ഇപ്പോൾ വേദന കുറഞ്ഞോ. വേദനയുടെ ഇഞ്ചക്ഷൻ ആണ് നേരെത്തെ വെച്ചത്. ഒരു ഓപറേഷൻ കൂടെ വേണ്ടി വരും "

💬 Comments

View all comments