Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
കാഷ്വാലിറ്റിയിൽ നിന്ന് സുധിക്ക് തന്നെ ഒരു ഇഞ്ചക്ഷൻ വെച്ചിരുന്നു.
അത് കേട്ടപ്പോൾ ശ്യാമയുടെ മുഖം ചുള്ങ്ങി. അവൾക്ക് വേദനയും സങ്കടവും തോന്നി.
ഡോക്ടർ തുടർന്നു പറഞ്ഞു.
"എന്നാ ആദ്യം കരുതിയത്. പക്ഷെ വേണ്ട. കാലിലെ പ്ലാസ്റ്റർ ഒന്ന് അഴിച്ചു കെട്ടിയാൽ മതിയാകും. കൈയിൽ ഒന്ന് കൂടെ ഇടേണ്ടി വരും അത്രയേ ഉള്ളൂ. എന്തായാലും അത് വൈകുന്നേരം മാത്രമേ നടക്കൂ. "
സുധി ചിരിച്ചു.
"ചിരിച്ചോ ചിരിച്ചോ എന്തും നേരിടാൻ ഉള്ള തന്റെ ഈ ചിരിയില്ലേ അതിന് നൂറ് മാർക്ക്." ഡോക്ടർ പറഞ്ഞു.
"എന്തും നേരിടാൻ ഉള്ള ചിരി അല്ല സാറെ ഇത്. ഇത് ഭയം മറയ്ക്കാൻ ഉള്ള ചിരിയാ.. വേദനിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും തോൽക്കുമെന്ന് ഉറപ്പാണെങ്കിൽ പോലും ഇങ്ങനെ മുഖത്തു നോക്കി ചിരിക്കാൻ കഴിയുന്നവനെ പിന്നെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. "
അത് കേട്ട് ഡോക്ടർ ചിരിച്ചു. പിന്നെ തിരിച്ചു പോയി.
അവർ പോയപ്പോൾ സുധി ശ്യാമയോട് പറഞ്ഞു.
" ശ്യാമ വേണമെങ്കിൽ സ്കൂളിൽ പൊയ്ക്കോളൂ. അല്ലെങ്കിൽ വീട്ടിൽ. എവിടെ പോയാലും കരഞ്ഞുകൊണ്ടല്ല ചിരിച്ചുകൊണ്ട് നേരിടണം. അത് എതിരെ നിൽക്കുന്നവന്റെ ഉള്ളിൽ പേടി ഉണ്ടാക്കും. ശ്യാമ ചിരിച്ചു കൊണ്ട് തന്നെ ആ മാനേജരുടെ മുഖത്തു നോക്കണം. . "
"ഇല്ല. ഞാൻ ഇന്ന് പോകുന്നില്ല. എന്തായാലും ഇന്ന് ഞാൻ വരില്ല എന്ന് അയാളോട് പറഞ്ഞു. ഇനി പോകുന്നില്ല. ഞാൻ അപ്പു ഏട്ടന് ചോറ് തന്നിട്ട് ഉച്ചയ്ക്ക് ശേഷം പോയിക്കൊള്ളാം."
സുധി അത് കേട്ട് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"ശ്യാമേ എനിക്ക് ഉറക്കം വരുന്നു ഞാൻ കുറച്ചു സമയം ഉറങ്ങിക്കോട്ടെ..?
💬 Comments
View all comments