0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

അതിനു മുൻപേ തന്നെ വിട്ട് പോയി.

എന്നാൽ ഇവിടെ ഇതാ ഒരാൾ തന്നോട് ഉറങ്ങാൻ അനുവാദം ചോദിക്കുന്നു. എന്ത് വിരോധാഭാസം. അപ്പു ഏട്ടൻ പറഞ്ഞത് പോലെ ഒരുപാട് കുറുമ്പുകൾ ഒക്കെ അപ്പു ഏട്ടൻ കാണിക്കുമെങ്കിലും ആള് വെറും പാവം ആണ്. ഒരു പഞ്ച പാവം.

അങ്ങനെ ഓരോന്ന് ചിന്തിച്ചു ശ്യാമ അറിയാതെ സുധിയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു.

"ആഹാ!! കെട്ട്യോൻ കിടന്നു ഉറങ്ങുമ്പോൾ കെട്ട്യോനെ നോക്കി ചിരിക്കുകയാ."

അങ്ങനെ പറയുന്നത് കേട്ടാണ് ശ്യാമ ഞെട്ടി എഴുനേറ്റ് നോക്കിയത്.

സിസ്റ്റർ ശ്യാമയോട് പറഞ്ഞു.

"കുറച്ചു കഴിഞ്ഞിട്ടായാലും മതി ഇതിൽ ഉള്ളത് മുഴുവനും വാങ്ങണം. അത്രയും സമയം കെട്ട്യോനെ നോക്കി തന്നെ ഇരുന്നോ.."

"ഏയ്‌ വേണ്ട ഞാൻ ഇപ്പോൾ വാങ്ങി വരാം."

ശ്യാമ പറഞ്ഞു. അങ്ങനെ പറഞ്ഞു ശ്യാമ വേഗം സിസ്റ്ററുടെ കൈയിൽ നിന്ന് പേപ്പർ വാങ്ങി പുറത്തേക്ക് പോയി.

ഒരു കവർ മുഴുവനും എന്തൊക്കെയോ ആയിട്ട് ശ്യാമ തിരിച്ചു വന്നു. വീണ്ടും ശ്യാമ സുധിയുടെ അടുത്ത് പോയി ആ സ്റ്റൂളിൽ തന്നെ ഇരുന്നു. എന്നിട്ട് സുധി കിടക്കുന്ന കട്ടിലിൽ തല വെച്ച് കിടന്ന് ഉറങ്ങി പോയി.

പിന്നെ ശ്യാമയുടെ ഉറക്കം തെളിയുമ്പോൾ സുധി ഉറക്കം തെളിഞ്ഞു ശ്യാമയുടെ മുടിയിൽ പതിയെ തഴുകുകയായിരുന്നു.

"അപ്പു ഏട്ടൻ നേരത്തെ എഴുന്നേറ്റോ..?" എഴുന്നേറ്റ ഉടനെ ശ്യാമ ചോദിച്ചു.

സുധി ചിരിച്ചിട്ട് പറഞ്ഞു.

"ഇല്ല . ഇപ്പോൾ എഴുന്നേറ്റതെ ഉള്ളൂ. ശ്യാമ ഉറങ്ങുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് അതാ ശ്യാമയെ വിളിക്കാതിരുന്നത് . കുറച്ചു കൂടെ ഉറങ്ങിക്കോട്ടെ എന്ന് കരുതി. "

ശ്യാമ വേഗം

💬 Comments

View all comments