0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

സമയം നോക്കി. സമയം രണ്ട് മണി കഴിഞ്ഞിരുന്നു.. ശ്യാമയ്ക്ക് അത് വിശ്വസിക്കാൻ ആയില്ല.. രണ്ട് മണിക്കൂറിൽ കൂടുതൽ താൻ ഇങ്ങനെ ഇരുന്ന് ഉറങ്ങി എന്നോ..? അതും പകൽ.. അപ്പു ഏട്ടന്റെ അടുത്ത്.

"മ്. എന്ത് പറ്റി.. " ശ്യാമയുടെ മുഖം കണ്ട് സുധി ചോദിച്ചു.

"ഏയ്‌! ഒന്നും ഇല്ല. അപ്പു ഏട്ടന് വിശക്കുന്നില്ലേ. ഞാൻ പോയി ചോറ് വാങ്ങി വരാം. അതോ ബാത്‌റൂമിലോ മറ്റോ പോകണോ..?" ശ്യാമ ചോദിച്ചു.

"മ്" സുധി മൂളി. ശ്യാമ സുധിയെ താങ്ങി പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി. പിന്നെ തിരിച്ചു ബെഡിൽ കൊണ്ടാക്കി.

എന്നിട്ട് പോയി ചോറ് വാങ്ങി വന്നു. സുധിക്ക് വാരി കൊടുത്തു.

"ശ്യാമ കഴിക്കുന്നില്ലേ .? ശ്യാമയും കഴിക്ക്." സുധി പറഞ്ഞു.

"വേണ്ട സുധിയേട്ടാ ഞാൻ വീട്ടിൽ പോയിട്ട് കഴിച്ചോളാം.. എന്നിട്ട് രാത്രിയിൽ ഉള്ളത് കൊണ്ടു വരാം."

"അതൊന്നും വേണ്ട. ശ്യാമ പോയിക്കോ. അമ്മ തനിച്ചല്ലേ വീട്ടിൽ ഉള്ളൂ. ശ്യാമ നാളെ സ്കൂളിൽ ഒക്കെ പോയിട്ട് വന്നാൽ മതി.."

"അത് ഞാൻ തീരുമാനിച്ചോളാം.. അപ്പു ഏട്ടൻ ഇപ്പോൾ ഈ ചോറ് കഴിക്ക്"

ശ്യാമ സുധിയോട് പറഞ്ഞു . എന്നിട്ട് സുധിക്ക് കുറച്ചു കുറച്ചായി ചോറ് വാരികൊടുത്തു. പിന്നെ ശ്യാമ വീട്ടിൽ പോയി. വീട്ടിൽ എത്തിയ ശ്യാമ അമ്മയ്ക്ക് മരുന്നും ചോറും കൊടുത്തു. ശേഷം തന്റെ മുറിയിൽ പോയി.

അപ്പോഴാണ് ശ്യാമ ആ മുറി മുഴുവനും നോക്കുന്നത്. രാവിലെ ഒന്നും നോക്കിയില്ല വേഗം എഴുനേറ്റ് കുളിച്ചു മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതാണ് പിന്നെ അപ്പു ഏട്ടൻ പറഞ്ഞിട്ട് പുതിയ ചൂരിദാർ

💬 Comments

View all comments