0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

ഞാൻ അങ്ങനെ പറഞ്ഞത്..?"

"അത് അന്നേരം അല്ലേ സാറെ. അതിന് മുൻപ് എന്തെല്ലാം നടക്കാൻ ഇരിക്കുന്നു.. അപ്പോൾ വേറെ ഒന്നും ഇല്ലല്ലോ സാറെ ? ഞാൻ ഫോൺ വെച്ചോട്ടെ..?"

"വെക്കല്ലേ.. തിങ്കൾ എങ്കിലും സ്കൂളിൽ വരുമോ..?"

"നോക്കട്ടെ സാറെ.. അദ്ദേഹം അനുവദിച്ചാൽ വരാം.. എങ്ങനെ എങ്കിലും പത്തൊൻപത് ലക്ഷം രൂപ വേണ്ട എന്ന് അദ്ദേഹത്തെ കൊണ്ട് പറയിക്കേണ്ടേ?.. അപ്പോൾ അദ്ദേഹം പറയുന്നത് എല്ലാം കേൾക്കേണ്ടേ.. സാർ പറഞ്ഞ പോലെ തഞ്ചത്തിന് നിന്ന് അത് നടക്കുമോ എന്ന് നോക്കട്ടെ.?"

ശ്യാമ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞു ഫോൺ വെച്ചിട്ട് ബാത്‌റൂമിൽ പോയി പൊട്ടി കരഞ്ഞു.

അങ്ങനെ രണ്ടു ദിവസം കടന്നു പോയി സുധി ശ്യാമയെ വിളിച്ചതേ ഇല്ല. ശ്യാമ എത്ര വട്ടം വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയുമില്ല. ശ്യാമയ്ക്ക് ആകെ എന്തോ പോലെ ആയി. ഒന്ന് വിളിച്ചു സംസാരിച്ചാൽ മതിയായിരുന്നു. സുഖമാണ് എന്ന് അറിഞ്ഞാൽ മതിയായിരുന്നു.

തിങ്കളാഴ്ച ശ്യാമ സ്കൂളിൽ പോയത് സുധിയുടെ സ്കൂട്ടർ എടുത്തു തന്നെയാണ്. താൻ ഇല്ലാത്ത സമയം ആരെങ്കിലും വന്നു സുധിയുടെ സ്കൂട്ടർ എടുത്തു കൊണ്ട് പോയാലോ എന്ന പേടി ആയിരുന്നു ശ്യാമയ്ക്ക്.

ശ്യാമ സ്കൂളിൽ എത്തി തന്റെ കേബിനിൽ ഇരിക്കുമ്പോൾ പ്യൂൺ വന്നു പറഞ്ഞു.

"മേഡത്തെ മാനേജർ സാർ വിളിക്കുന്നുണ്ട്. പെട്ടന്ന് പോയി കാണാൻ പറഞ്ഞു."

ശ്യാമ പേടിയോടെ എങ്കിലും പുഞ്ചിരിച്ചു കൊണ്ട് മാനേജർ സുന്ദരനെ കാണാൻ പോയി. അപ്പു ഏട്ടൻ പറഞ്ഞിട്ടുണ്ട് എതിരെ നിക്കുന്ന ആളെ ചിരിയോടെ നേരിടണം. എന്ന്. അങ്ങനെ ചെയ്താൽ അവർക്ക് പേടി തോന്നും. തോറ്റു പോയാലും ചിരിച്ചു കൊണ്ട് നേരിടണം.

💬 Comments

View all comments