0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

വേണ്ട അമ്മേ.. അമ്മ ഇല്ലേ എന്റെ കൂടെ എനിക്ക് അത് മതി."

"അത് എത്ര നാൾ.. എത്ര നാൾ ഞാൻ ഉണ്ടാകും..?"

"അമ്മയ്ക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ..? ഇത് എനിക്ക് കേൾക്കേണ്ട.."

"എന്നാ മോള് അമ്മയുടെ മരുന്ന് താ. എന്നിട്ട് നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം "

.'

".അങ്ങനെ പറയെന്റെ സുമിത്ര കുട്ടി. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും അത് മതി.

നമുക്കിടയിൽ വേറെ ആരും വേണ്ട."

അങ്ങനെ പറഞ്ഞു ശ്യാമ വേഗം അമ്മയുടെ മരുന്ന് എടുത്തു കൊടുത്തു. പിന്നെ ഭക്ഷണം എടുക്കാൻ പോയി.

ഭക്ഷണം കഴിക്കുമ്പോൾ അമ്മ വീണ്ടും ചോദിച്ചു.

"മോള് ഇനി സ്കൂളിൽ പോകുന്നില്ലേ..?"

"ഇല്ല. ഇനി തിങ്കൾ മുതൽ പോകാം. "

അപ്പോഴാണ് മാനേജർ സുന്ദരൻ വിളിച്ച കാര്യം ശ്യാമയ്ക്ക് ഓർമ്മ വന്നത്.. ശ്യാമ വേഗം ഭക്ഷണം കഴിച്ചു തിരിച്ചു വിളിച്ചു.

"ഹലോ സാർ.. സാർ വിളിച്ചത് ഞാൻ കണ്ടില്ല. ഇപ്പോൾ ആണ് ശ്രദ്ധിച്ചത്.. സാർ എന്തിനാ വിളിച്ചത്...?"

"ആ! ശ്യാമേ ഇന്ന് മുതലാളിമാർ സ്കൂളിൽ വന്നിരുന്നു. ശ്യാമയെ കുറച്ചു അന്വേഷിച്ചു. ഞാൻ ശ്യാമ അമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ട് ലീവ് പറഞ്ഞിരുന്നു എന്നാ പറഞ്ഞത്. അല്ലാതെ സുധിയേയും കൊണ്ട് ഹോട്ടലിൽ ആണെന്ന് പറയാൻ പറ്റുമോ..?"

"അതിനെന്താ സാറെ സാർ അങ്ങനെ തന്നെ പറഞ്ഞോ.. എനിക്ക് പേടി ഇല്ല. പിന്നെ സാർ എന്തിനാ പേടിക്കുന്നെ..."

"എനിക്ക് പേടിയൊന്നും ഇല്ല ശ്യാമേ. ഒരു പക്ഷെ നാളെ ഒരിക്കൽ ശ്യാമ എന്റെ ഭാര്യ ആയാൽ അന്നേരം അത് മോശം അല്ലെ. അതാ

💬 Comments

View all comments