Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
ഉള്ളൂ.
ഇത് രാത്രിയോ..? അതോ രാവിലെയോ..? ശ്യാമയ്ക്ക് വീണ്ടും സംശയം ആയി. ശ്യാമ പുറത്തേക്ക് പോയി. ഉച്ച രണ്ട് മണിയാണ്. അപ്പോൾ പകൽ ആണ് താൻ ഉറക്കത്തിൽ സ്വപ്നം കണ്ടത്.
സ്വപ്നത്തിൽ അപ്പു ഏട്ടൻ പറഞ്ഞത് അത് അപ്പു ഏട്ടന്റെ ഭാര്യ ആണെന്നാണ്. അത് ശരിക്കും അപ്പു ഏട്ടന്റെ ഭാര്യ ആയിരിക്കുമോ..? ശ്യാമ ആലോചിച്ചു.
അപ്പോഴാണ് ശ്യാമയ്ക്ക് ഉച്ചക്ക് അമ്മയ്ക്ക് കൊടുക്കാറുള്ള ഭക്ഷണവും മരുന്നും ഒന്നും കൊടുത്തില്ല എന്ന ഓർമ്മ വന്നത് .
ശ്യാമ വേഗം അമ്മയുടെ മുറിയിലേക്ക് പോയി. അമ്മ ഉറങ്ങുകയായിരുന്നു. ശ്യാമ വേഗം അമ്മയെ വിളിച്ചു.
"അമ്മേ..ഇങ്ങനെ ഉറങ്ങിയാലോ..? മരുന്നും ഭക്ഷണവും ഒന്നും വേണ്ടേ..?"
"വേണ്ട. നീ ഈ വിവാഹത്തിന് സമ്മതിക്കാതെ എനിക്ക് ഭക്ഷണവും മരുന്നും ഒന്നും വേണ്ട. " അമ്മ പറഞ്ഞു.
"എന്തിനാ അമ്മേ എല്ലാവരും ചേർന്ന് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. അതിന് മാത്രം ഞാൻ എന്ത് പാപം ചെയ്തു.?'
"ആരാ എന്റെ മോളെ വേദനിപ്പിച്ചത്..?"
"എന്നെ ആരും വേദനിപ്പിച്ചൊന്നും ഇല്ല. ഞാൻ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞു പോയതാ..അമ്മയ്ക്ക് എന്നെ ശരിക്കും അറിയാലോ.. എന്നിട്ടും എന്നോട് എന്തിനാ വെറുതെ ഇങ്ങനെ ഓരോന്ന് പറയുന്നത്.."
"അത് എന്റെ മോള് തനിച്ചു ആകാതിരിക്കാൻ.. മോൾ ഒരാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ.."
"ഞാൻ ഒരാളുടെ കൂടെ കഴിഞ്ഞത് അല്ലേ അമ്മേ..? അന്ന് എന്റെ മുഖത്തുള്ള സന്തോഷം അമ്മ കണ്ടതല്ലേ..? അത് പോരെ ഇനി വേറെ എന്തിനാ അമ്മേ..?"
"അതൊക്കെ കഴിഞ്ഞ കഥയല്ലേ മോളെ.. മറക്കേണ്ടത് മറക്കണം. ജീവിക്കേണ്ടത് ജീവിക്കണം."
"എനിക്ക് ഇനി അങ്ങനെ ഒരു ജീവിതം
💬 Comments
View all comments