0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

" അപ്പു ഏട്ടൻ വലിയ വീട്ടിലെ കുട്ടി ആണെന്നും. അപ്പു ഏട്ടന്റെ കൈയിൽ ഒരുപാട് പണം ഉണ്ടെന്നും. അപ്പു ഏട്ടന്റെ അടുത്ത് തഞ്ചത്തിൽ നിന്നാൽ എന്റെ കാര്യം നടക്കും. അതിന് ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ അപ്പു ഏട്ടനെ കൊണ്ട് പോകാൻ സാർ പറഞ്ഞു എന്ന കാര്യം ആണോ സാർ. ഇതിൽ ഏത് കാര്യം ആണ് സാർ..? "

ശ്യാമ ചിരിച്ചു കൊണ്ട് തന്നെ മാനേജറോട് ചോദിച്ചു.

"ശ്യാമേ.. ഏത് കാര്യം ആയാലും. ഞാൻ അങ്ങനെ പറഞ്ഞെന്ന് പറഞ്ഞോ..?"

"അത് ഞാൻ പറഞ്ഞു പോയി സാർ.. അത് ലോഡ്ജിൽ പോകാൻ ഒന്നും എന്റെ കൈയിൽ പണം ഇല്ലാത്തത് കൊണ്ട് ഞാൻ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ അപ്പു ഏട്ടൻ ചോദിച്ചു എന്തിനാണെന്ന്.. അന്നേരം സാർ പറഞ്ഞത് ഞാൻ പറഞ്ഞു പോയി സാർ.. എന്നോട് ക്ഷമിക്കില്ലേ സാർ..?"

ശ്യാമ കരയും പോലെ അഭിനയിച്ചിട്ട് പറഞ്ഞു.

"സോറി ശ്യാമേ. ഞാൻ പറഞ്ഞതൊക്കെ മറന്നു കള. ഇനി എന്റെ ഭാഗത്തു നിന്നും ശ്യാമയ്ക്ക് ഒരു ശല്യവും ഉണ്ടാകില്ല. "

"എന്ത് പറ്റി സാർ. സാറിന് ഇപ്പോൾ എന്നെ കല്യാണം കഴിക്കേണ്ടേ സാർ. സാറല്ലേ പറഞ്ഞത്. അദ്ദേഹം നല്ല ആളാണെന്നും തഞ്ചത്തിൽ നിൽക്കാനും കാര്യം നേടാനും. അങ്ങനെ കാര്യം നേടിയാലും സാറിന് പ്രശ്നം ഇല്ലെന്നും. സാർ എന്നെ കല്യാണം കഴിച്ചോളാം എന്നും. എന്നിട്ട് പെട്ടന്ന് എന്ത് പറ്റി സാർ. "

"' സോറി ശ്യാമേ. ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ സോറി. പിന്നെ ഞാൻ സോറി പറഞ്ഞെന്നും. എന്നേയും എന്റെ മക്കളേയും ഒന്നും ഒന്നും

💬 Comments

View all comments