Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
ചെയ്യരുത് എന്ന് ശ്യാമയുടെ അപ്പു ഏട്ടനോട് ഒന്ന് പറയണേ..?"
"എന്ത് പറ്റി സാർ.. ? സാർ എന്തൊക്കെയാ പറയുന്നത്..?"
'"അത് ശ്യാമേ .. ഇന്നലെ സുധി എന്നെ വിളിച്ചിരുന്നു. ശ്യാമ സുധിയുടെ പെണ്ണ് ആണെന്നും. ശ്യാമയെ വെറുതെ ശല്ല്യം ചെയ്താൽ എന്നേയും എന്റെ കുടുംബത്തേയും പച്ചക്ക് കത്തിച്ചു കളയും എന്ന്. ആർക്കായാലും ജീവനിൽ കൊതി കാണില്ലേ ശ്യാമേ..? "
ശ്യാമ അത് കേട്ട് ഞെട്ടി. ഞാൻ അപ്പു ഏട്ടന്റെ പെണ്ണ് ആണെന്ന് പറന്നെന്നോ..? തന്നെ ശല്ല്യം ചെയ്താൽ പച്ചക്ക് കത്തിച്ചു കളയും എന്ന്. അപ്പു ഏട്ടൻ പറഞ്ഞെന്നോ ? ശ്യാമയ്ക്ക് അത് വിശ്വസിക്കാൻ ആയില്ല. എങ്കിലും ഒരു ശല്ല്യം ഒഴിഞ്ഞു പോയി എന്നതിൽ ശ്യാമയ്ക്ക് അല്പ്പം സമാധാനം കിട്ടി. എന്നിട്ട് ചോദിച്ചു.
"അപ്പു ഏട്ടൻ അങ്ങനെ പറഞ്ഞോ..? എങ്കിൽ ശരിയായിരിക്കും. അപ്പു ഏട്ടന്റെ കൈയിൽ ധാരാളം പണം ഉണ്ടെന്ന് സാർ തന്നെയല്ലേ പറഞ്ഞത്. അപ്പോൾ അപ്പു ഏട്ടൻ പറഞ്ഞത് ചെയ്യുമായിരിക്കും. ഇനി ഞാൻ എന്താണ് വേണ്ടത് സാർ..? ഇവിടെ
നിൽക്കണോ..? അതോ പോകണോ..?"
"ശ്യാമ പോയിക്കോ. ശ്യാമയ്ക്ക് ഒരുപാട് ജോലി ഉണ്ടെന്ന് അല്ലേ പറഞ്ഞത്.. അപ്പോൾ ശ്യാമയുടെ ജോലി നടക്കട്ടെ. നമുക്ക് പിന്നെ സംസാരിക്കാം."
മാനേജർ സുന്ദരൻ പറഞ്ഞപ്പോൾ ശ്യാമ വേഗം ഇറങ്ങി വന്നു.
"അപ്പു ഏട്ടാ താങ്ക്സ്." ശ്യാമ മനസ്സിൽ പറഞ്ഞു.
ശ്യാമ തിരിച്ചു കേബിനിൽ പോയി ജോലി നോക്കി. അപ്പോഴാണ് ശ്യാമയ്ക്ക് ഫോൺ വന്നത്. അതും പുതിയ ഒരു നമ്പറിൽ നിന്നും. അപ്പു ഏട്ടൻ ആയിരിക്കും. എന്നാലും ഇത് ഏതാ പുതിയ നമ്പർ.. ഒരുപക്ഷെ
💬 Comments
View all comments