Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
പണം അടക്കാൻ നോക്കാം.."
"അറിയാലോ ഒന്നും രണ്ടും രൂപയല്ല. ലക്ഷങ്ങൾ ആണ്. ആകെ ഉള്ള ആ ചെറിയ സ്ഥലത്തിന് ഇത്രയും രൂപ തന്നത് തന്നെ അധികം ആണ് എന്ന് പറഞ്ഞു ഇവിടെ ബഹളം ആയിരുന്നു. പിന്നെ ഇവിടുത്തെ വലിയ പറമ്പ് മുതലാളിമാർ പറഞ്ഞിട്ട. ഒരു പ്രശ്നം ഇല്ലാതാക്കിയത്. നിങ്ങൾക്ക് പണം അടക്കാൻ വേറെ വഴി ഇല്ലെങ്കിൽ പോയി ആ മുതലാളിമാരെ പോയി കാണ്. അവർ ചിലപ്പോൾ സഹായിച്ചേക്കും."
ശ്യാമ ബാങ്കിൽ നിന്നും ഇറങ്ങി. ഇല്ല ആരെ കണ്ടും കാൽ പിടിക്കാൻ വയ്യ. ഇറക്കി വിടുന്നെങ്കിൽ ഇറക്കി വിടട്ടെ. ഏതെങ്കിലും അമ്പലനടയിൽ പോയി ഇരിക്കാം. എന്നാലും ആ മുതലാളി മാരുടെ വീട്ടിൽ പോയി അവരുടെ കാല് പിടിക്കാൻ വയ്യ. ശ്യാമ വീട്ടിൽ എത്തിയ ശേഷം വീണ്ടും സുധിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. എന്നിട്ടും സ്വിച്ച് ഓഫ് എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നേയും ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി. ശ്യാമയുടെ കോൺഫിഡൻസ് ആകെ കുറഞ്ഞു വന്നു. ബാങ്കിലെ പണം അടക്കാൻ ഒരു വഴിയും ശ്യാമ കണ്ടില്ല. അപ്പു ഏട്ടനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ. ചിലപ്പോൾ ഒരു ആശ്വാസം കിട്ടിയേനെ. ശ്യാമയ്ക്ക് തോന്നി.
രാത്രിയിൽ ആയാലും ഒരു വണ്ടിയുടെ ശബ്‍ദം എങ്ങാനും കേട്ടാൽ ശ്യാമ വേഗം മുറ്റത്തേക്ക് ഇറങ്ങി നോക്കും അവളുടെ അപ്പു ഏട്ടൻ വരുന്നതാണോ എന്നറിയാൻ. ആരും വരുന്നില്ല എന്ന് കണ്ടാൽ അവൾ സങ്കടത്തോടെ തിരിച്ചു അകത്തേക്ക് പോകും.
പിന്നെയും ചിലപ്പോൾ അവളുടെ അപ്പു ഏട്ടനെ സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട് ശ്യാമ. പലപ്പോഴും വന്നു തന്നെ വിളിക്കുന്നതായി
💬 Comments
View all comments