0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

തോന്നും. വേഗം പുറത്ത് ഇറങ്ങും. ആരും ഇല്ലെന്ന് കണ്ടാൽ അപ്പോഴും സങ്കടത്തോടെ തിരിച്ചു പോകും.

അങ്ങനെ ഒരു ദിവസം ദിവസം ശ്യാമ സ്കൂളിൽ ഉള്ളപ്പോൾ ആണ് ശ്യാമയ്ക്ക് ബാങ്കിൽ നിന്നും ഒരു ഫോൺ വന്നത്. ശ്യാമയോട് ബാങ്കിലേക്ക് പോകാൻ പറഞ്ഞ്.

ബാങ്കിൽ എത്തിയ ശ്യാമയോട് അവർ പറഞ്ഞു.

"ശ്യാമ പറഞ്ഞയച്ച ആൾ വന്നിരുന്നു. മുഴുവൻ പണവും അടച്ചിട്ടാണ് പോയത്... ഇനി ശ്യാമ ഒരു ഒപ്പ് ഇട്ടാൽ ശ്യാമയുടെ വസ്തുവിന്റെ പ്രമാണവുമായി ശ്യാമയ്ക്ക് പോകാം"

"സാർ എന്താ പറയുന്നത്.. ഞാൻ പറഞ്ഞയച്ച ആൾ വന്നു മുഴുവൻ പണവും അടച്ചെന്നോ.. ആര്..? ഞാൻ ആരേയും പറഞ്ഞു അയച്ചില്ലല്ലോ ?"

"അതൊന്നും ഞങ്ങൾക്ക് അറിയില്ല ശ്യാമ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞു. ശ്യാമയുടെ അഡ്രസ്സും ഫോൺ നമ്പറും എല്ലാം കൃത്യമായി പറഞ്ഞു. എന്നിട്ടാണ് പണം തന്നത്. അല്ലാതെ ചുമ്മാ ആരെങ്കിലും ഇത്രയും പണം കൊണ്ട് വന്നു അടക്കുമോ...?"

"എന്നാൽ നിങ്ങൾക്ക് എന്നെ ഒന്ന് ഫോൺ വിളിച്ചു ചോദിച്ചു കൂടായിരുന്നോ..? ഞാൻ അങ്ങനെ ആരെയെങ്കിലും അയച്ചിട്ടുണ്ടോ എന്ന്."

"അത് ഞങ്ങൾ ചോദിച്ചതാ.. അപ്പോഴാണ് അവർ പറഞ്ഞത് ശ്യാമ തിരക്കിൽ ആണ്. ഇപ്പോൾ വിളിച്ചു ബുദ്ധിമുട്ടിക്കരുത് എന്ന് ശ്യാമ പ്രത്യേകം പറഞ്ഞെന്ന്. എന്തായാലും വന്നയാൾ ചെയ്തത് ഒരു നല്ല കാര്യം അല്ലേ..? ഇതോടെ സമാധാനമായി ശ്യാമയ്ക്ക് കിടന്ന് ഉറങ്ങാലോ...?"

"ആരാ വന്നത്.. വന്ന ആളുടെ പേരോ അഡ്രെസ്സൊ അങ്ങനെ എന്തെങ്കിലും.? വന്നത് ആണോ പെണ്ണോ ?" "

"വന്നത് ഏതായാലും ഒരു ആണ് അല്ല. ഒരു പെണ്ണാണ്‌. അതുകൊണ്ട് കൂടെയാ അവരെ ഞങ്ങൾ വിശ്വസിച്ചത്."

💬 Comments

View all comments