Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
"എന്നിട്ടും നിങ്ങൾ അവരുടെ പേര് പോലും ചോദിച്ചില്ലേ..?"
"പേര് പറഞ്ഞു.."
"എന്താ എന്താ പേര്..? "
"സുചിത്ര"
ശ്യാമ ഒന്ന് കൂടെ ഞെട്ടി.
പിന്നെ അവിടെ നിന്നില്ല. വേഗം ഒപ്പ് ഇട്ട് കൊടുത്ത്. പ്രമാണവും വാങ്ങി വീട്ടിലേക്ക് പോയി.
ഇതാരാണ്. അന്ന് അപ്പു ഏട്ടനെ കൂട്ടികൊണ്ട് പോയി. ഇന്ന് എന്റെ കടം
വീട്ടാൻ വന്നു. ശരിക്കും ആരാണ് അവർ. അവർക്ക് എങ്ങനെ അറിയാം തനിക്കു ബാങ്കിൽ ഇങ്ങനെ ഒരു കടം ഉണ്ടെന്ന്..? അതും ഇത്രയും പണം. അപ്പു ഏട്ടൻ പറഞ്ഞത് ആയിരിക്കുമോ..? അതിന് ഈ കാര്യം ഞാൻ അപ്പു ഏട്ടനോട് പറഞ്ഞിരുന്നോ..? ശ്യാമയ്ക്ക് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി. ചിന്തിചിട്ടും ചിന്തിച്ചിട്ടും ശ്യാമയ്ക്ക് ഒന്നും ഒരു പിടിയും കിട്ടിയില്ല.
അന്നൊരു ദിവസം വൈകുന്നേരം ശ്യാമ വീട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെ നിന്നും ഒരു ഹോൺ ശബ്‍ദം ശ്യാമ കേട്ടത്. അതും തനിക്കു തോന്നിയതായിരിക്കും എന്ന് കരുതി ശ്യാമ മുറിയിൽ തന്നെ ഇരുന്നു.
കുറച്ചു കഴിഞ്ഞു വാതിൽ ഒരു മുട്ട് കേട്ടപ്പോൾ. ഇത് എന്തായാലും അപ്പു ഏട്ടൻ ആയിരിക്കും എന്ന വിശ്വാസത്തിൽ ശ്യാമ വേഗം പുറത്ത് വന്നു.
"എന്താണ് ചേച്ചി ഞാൻ എത്ര സമയമായി അവിടെ കിടന്ന് ഹോൺ അടിക്കുന്നു. ചേച്ചി ഒന്ന് അങ്ങോട്ട് തിരിഞ്ഞു നോക്കിയത് പോലും ഇല്ലല്ലോ. ചേച്ചിയുടെ ചെവി അടിച്ചു പോയോ.?"
ശ്യാമ അയാളെ തന്നെ നോക്കി നിന്നു. അത് അതേ ഓട്ടോക്കാരൻ ആയിരുന്നു. അന്ന് ഹോസ്പിറ്റലിൽ പോയ അതേ ആൾ.
"ചേച്ചി. ചേച്ചീ ഒന്ന് എന്റെ കൂടെ വരുമോ..?" അയാൾ ചോദിച്ചു.
💬 Comments
View all comments