Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
"എവിടെ വരാൻ...? "
"എന്റെ ഓട്ടോയിൽ.."
"ഓട്ടോയിലോ..? എന്തിന്.? ഞാൻ എങ്ങും വരുന്നില്ല."
"അയ്യോ ചേച്ചി എനിക്ക് ഒറ്റയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും എടുത്തു കൊണ്ട് നടക്കാൻ വയ്യാഞ്ഞിട്ട. പ്ലീസ് ഒന്ന് വാ ചേച്ചി. "
"നിങ്ങൾ എന്തൊക്കെയാ പറയുന്നത്...? എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല.'"
"അപ്പോൾ സാർ ചേച്ചിയെ വിളിച്ചില്ലേ..? സാർ ചേച്ചിയെ വിളിച്ചു പറയും എന്നാണല്ലോ സാർ പറഞ്ഞത്.."
"ഏത് സാർ .? എവിടുത്തെ സാർ..? എന്ത് വിളിച്ചു പറയും എന്ന്.? "
"എന്റെ പൊന്നു ചേച്ചി. ഇവിടുത്തെ സാർ തന്നെ. ചേച്ചിയുടെ ഭർത്താവ്. "
ശ്യാമ ഒന്ന് ഞെട്ടി.
എന്നിട്ട് ചോദിച്ചു.
" എന്റെ എന്റെ ഭർത്താവോ..? "
"ഈ ചേച്ചിയെന്താ ഇങ്ങനെയൊക്കെ പറയുന്നത്. ചേച്ചിയുടെ കിളി പോയോ..? എന്റെ ചേച്ചി ചേച്ചിയുടെ ഭർത്താവ് തന്നെ. ഞാൻ അല്ലേ അന്ന് നിങ്ങളെ രണ്ടാളെയും ഇവിടെ കൊണ്ട് വന്നു വിട്ടത്. ഒരു ദിവസം ഇവിടെ നിന്ന്
കൂട്ടി പോകുകയും ചെയ്തല്ലോ..? എന്നിട്ടും ചേച്ചി എന്താണ് ഇങ്ങനെ ഒക്കെ ചോദിക്കുന്നത്..?"
അപ്പു ഏട്ടന്റെ കാര്യം തന്നെ യാണ് ഇയാൾ പറയുന്നത് എന്ന് ശ്യാമയ്ക്ക് മനസ്സിലായി. ശ്യാമ ചോദിച്ചു.
"അപ്പു ഏട്ടനെ നിങ്ങൾ എവിടുന്നാ കണ്ടത്..? "
"അത് നല്ല ചോദ്യം.. ഞാൻ ഒരാളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയത് ആയിരുന്നു. അപ്പോഴാണ് സാറിനെ കണ്ടത്. സാറിന്റെ കൂടെ ഒരു പെണ്ണിനേയും കണ്ടല്ലോ..? ആരാ ചേച്ചി അത്..?"
"എനിക്ക് അറിയില്ല. വല്ല കൂട്ടുകാരും ആയിരിക്കും. ആളെ ഞാൻ കാണാതെ ആരാണെന്ന് ഞാൻ എങ്ങനെ പറയും..'
"ആ അതും ശരിയാ. സാറിന്റെ
💬 Comments
View all comments