0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

കാലിലെ കെട്ട് അഴിച്ചിട്ടുണ്ട്. പക്ഷെ വേറെ ഒരു കെട്ട് ഉണ്ട് കാലിന് കെട്ടിയിട്ട്. അന്ന് വെളുത്ത തൂണി കൊണ്ടാണ് എങ്കിൽ ഇന്ന് ബ്രൗൺ കളർ ആണെന്നെ ഉള്ളൂ.."

"അതേ നിങ്ങൾ ഇപ്പോൾ ഇവിടെ എന്തിനാ വന്നത് അത് പറഞ്ഞേ...?"

ശ്യാമയ്ക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങി. തന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഏതോ ഒരു പെണ്ണിന്റെ കൂടെ ഹോസ്പിറ്റലിൽ വന്നിരിക്കുന്നു. ശ്യാമ മനസ്സിൽ പിറുപിറുത്തു.

"എന്റെ ചേച്ചി. ചേച്ചി ഇത് കാണുന്നില്ലേ..? ഇരുപത്തിയഞ്ചു കിലോ ആണ് ഭാരം. ഒരു ചാക്ക് അരി. അരിക്കൊക്കെ ഇപ്പോൾ എന്താ വില. വേറെയും കുറേ സാധനങ്ങൾ സാർ വാങ്ങി തന്നു വിട്ടതാ എന്നെ. സാറിന് വേറെ എവിടെയോ പോകാൻ ഉണ്ട് വരുമ്പോൾ വൈകും അതുകൊണ്ടാ എന്റെ കൈയിൽ തന്നു വിടുന്നത്. എന്നാ സാർ പറഞ്ഞത്. ചേച്ചി വേഗം ഒന്ന് വന്നേ.."

ശ്യാമ അവിടെ കൊണ്ട് വെച്ച ചാക്കിൽ നോക്കി. പിന്നെ ഒന്നും മിണ്ടാതെ അയാളുടെ പിറകെ ഇറങ്ങി നടന്നു ഓട്ടോയുടെ അടുത്തേക്ക് പോയി.

ഓട്ടോയിൽ കുറേ പച്ചക്കറികളും പലചരക്കു സാധനങ്ങളും, പിന്നേയും പിന്നേയും എന്തൊക്കെയോ സാധനങ്ങൾ ഓരോ വലിയ കവറുകളിലായി വെച്ചിട്ടുണ്ട്.

"എന്റെ ചേച്ചി ഇതൊക്കെ എടുത്തു ഒന്ന് രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നടക്കണ്ടേ..? അതുകൊണ്ടാ ചേച്ചിയെ വിളിച്ചത്. ഇതൊക്കെ വീട്ടിൽ കൊണ്ട് വന്നു തരണം എന്നാ സാർ പറഞ്ഞത്."

അയാൾ ഒന്ന് രണ്ട് കവറുകൾ എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു. ബാക്കിയുള്ളത് അയാളും എടുത്തു വീട്ടിലേക്ക് നടന്നു. എല്ലാം വീട്ടിൽ കൊണ്ട് വെച്ചിട്ട് അയാൾ പറഞ്ഞു.

💬 Comments

View all comments