0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

ആണ് പെട്ടന്ന് ഒരു ഓട്ടോ വന്നു മുന്നിൽ നിന്നത്.

"എന്താണ് ചേച്ചി രാവിലെ തന്നെ ഓട്ടോയുടെ മുന്നിൽ ച്ചാടി മരിക്കാൻ ഉള്ള പ്ലാൻ ആണോ..?"

എന്തൊക്കെയോ ചിന്തയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ട് പോയിക്കൊണ്ടിരുന്ന ശ്യാമ മുന്നിൽ വന്ന ഓട്ടോയെ കണ്ടില്ല. ഇടിച്ചു ഇടിച്ചില്ല. എന്ന രീതിയിൽ വന്നാണ് സ്കൂട്ടർ വന്നു നിന്നത്. അപ്പോൾ അതിൽ നിന്നും ഇറങ്ങിയ ഓട്ടോക്കാരൻ ചോദിച്ചു.

"ഇങ്ങനെ വണ്ടി ഓടിച്ചാൽ ഞങ്ങളെ പോലെ ഉള്ള പാവം ഓട്ടോക്കാർ പെട്ടു പോകും ചേച്ചി. സാർ ഒന്ന് പിണങ്ങി എന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാമോ..?"

അതേ ഓട്ടോക്കാരൻ തന്നെയാണ് വീണ്ടും ശ്യാമയുടെ മുന്നിൽ വന്നത്. ശ്യാമ ഒന്നും മിണ്ടാതെ തരിച്ചു നിന്നപ്പോൾ. ആ ഓട്ടോയിൽ ഉണ്ടായിരുന്ന സുധി മെല്ലെ ഓട്ടോയിൽ നിന്ന് ഇറങ്ങി.

സുധിയെ കണ്ട ഉടനെ ശ്യാമയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വെള്ളം പോലെ ഒഴുകാൻ തുടങ്ങി. ശ്യാമ സ്കൂട്ടറിൽ നിന്നും എഴുനേറ്റ് പെട്ടന്ന് തന്നെ സുധിയുടെ അടുത്തേക്ക് നടന്നു. ആ ഓട്ടോക്കാരൻ അവിടെ നിന്നത് കൊണ്ട് സ്കൂട്ടർ വീഴാതെ അയാൾ പിടിച്ചു.

"എവിടെയാ പോയത്. എവിടെയാ പോയത്. ? ഞാൻ എത്ര വട്ടം വിളിച്ചു. ഫോൺ ഓഫ്‌ ആക്കി വെച്ചാൽ വിളിക്കുന്നവർ എന്ത് ചെയ്യും..? എന്നെ ഒന്ന് വിളിക്കാൻ കൂടെ തോന്നിയില്ലല്ലോ..? എന്നെ വിളിക്കാൻ ഞാൻ ആരാണ് അല്ലേ..?"

"ശ്യാമേ.. ഇത് പൊതുവഴിയാണ് നമ്മുടെ വീട് അല്ല." സുധി പറഞ്ഞു.

അപ്പോഴാണ് ശ്യാമയ്ക്ക് ബോധം വന്നത്. വളരെ നാൾ കൂടെ കണ്ടതിന്റെ എല്ലാം അവൾ സുധിയുടെ നെഞ്ചിൽ ഇടിച്ചുകൊണ്ട് പറഞ്ഞ ശേഷം സുധിയെ

💬 Comments

View all comments