0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു.

ശ്യാമയ്ക്ക് നാണം വന്നു. താൻ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് എന്ന് അപ്പോഴാണ് ശ്യാമയ്ക്ക് മനസ്സിൽ ആയത്.

"ചേച്ചി.. സ്നേഹം കൊണ്ടാണേലും ഇങ്ങനെ തല്ലാമോ..? സാറിന്റെ നെഞ്ച് കലങ്ങിപ്പോകും. " ഓട്ടോക്കാരൻ പറഞ്ഞു.

ശ്യാമ സുധിയുടെ നെഞ്ചിൽ നോക്കി . പിന്നെ സുധിയുടെ മുഖത്തും. ശ്യാമയ്ക്ക് നാണം വന്നു. പെട്ടന്ന് തന്നെ താഴേക്ക് നോക്കി.

"അല്ല സാറെ ഞാൻ നിൽക്കണോ അതോ പോകണോ.? സാർ ഒരു തീരുമാനം പറഞ്ഞാൽ നല്ലതായിരുന്നു. എനിക്ക് വേറെയും ഓട്ടം ഉള്ളതാ."

"എന്റെ ഭാര്യ വന്ന സ്ഥിതിക്ക് ഇനി മോഹൻ പോയിക്കോ.. ഇനി ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.. എന്റെ ബേഗ് ഒന്ന് ഇങ്ങ് എടുത്തു തന്നെ.. ഇനി ഞങ്ങൾ ഈ സ്കൂട്ടറിൽ പോയിക്കൊള്ളാം "

സുധി പറഞ്ഞു. മോഹൻ അതായിരുന്നു. ആ ഓട്ടോക്കാരന്റെ പേര്.

"ഞാൻ ഇപ്പോൾ എടുത്തു തരാം സാറെ"

അങ്ങനെ പറഞ്ഞു മോഹൻ വേഗം ഓട്ടോയിൽ നിന്ന് ബേഗ് എടുത്തു കൊടുത്തു. സുധി ആ ബേഗ് വാങ്ങി ശ്യാമയുടെ കൈയിലും കൊടുത്തു.

"എത്ര ആയടോ..ഓട്ടോ കൂലി.?"

"വേണ്ട സാറെ ഇന്ന് കൂലി ഒന്നും വേണ്ട. സാറിനെ കണ്ടപ്പോൾ ഉള്ള ചേച്ചിയുടെ ഈ സന്തോഷം കണ്ടില്ലേ.. അത് മതി സാറേ..? ഇന്ന് ഇനി വേറെയും ഓട്ടം കിട്ടുമല്ലോ..? സാറെ ഞാൻ പോയിക്കോട്ടെ.? ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ..."

അങ്ങനെ പറഞ്ഞു മോഹൻ ഓട്ടോ എടുത്തു പോയി.

സുധി ശ്യാമയെ നോക്കിയിട്ട് ചോദിച്ചു.

"എന്നാ നമുക്ക് പോയാലോ..?"

"എവിടേക്ക്...? " ശ്യാമ ചോദിച്ചു.

"വീട്ടിലേക്ക്.."

"വീട്ടിലേക്കോ..? ആരുടെ വീട്ടിലേക്ക്...? "

"എന്റെ

💬 Comments

View all comments