Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
ശ്യാമയുടെ വീട്ടിലേക്ക്.."
അങ്ങനെ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം സുധി വീണ്ടും തുടർന്നു.
"എന്റെ ഭാര്യയുടെ വീട്ടിലേക്ക്.? എന്റെ ഭാര്യ ആയ ശ്യാമയുടെ വീട്ടിലേക്ക്.."
"അയ്യടാ. ഭാര്യ. ഇത് തന്നെ ആണോ എല്ലാവരോടും പറയുന്നത്..?" ശ്യാമ ചോദിച്ചു.
"പിന്നെ അല്ലാതെ. ശ്യാമയല്ലേ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു ഒപ്പ് ഇട്ട് കൊടുത്തത് . പിന്നെ ഞാൻ ശ്യാമയെ ഭാര്യ എന്നല്ലാതെ എന്ത് പറയും.?"
"അപ്പോൾ. അന്ന് ഹോസ്പിറ്റലിൽ നിന്ന് കൂടെ പോയത് ആരുടെ ഭാര്യയാണ്..?"
"അതോ.. അത് ശ്യാമ എങ്ങനെ അറിഞ്ഞു. ?"
"ആ ഞാൻ എല്ലാം അറിഞ്ഞു. ഇനി പറഞ്ഞോ.?
അത് ആരുടെ ഭാര്യയാണ്. ?"
"അത് ആരുടേയും ഭാര്യ ഒന്നും അല്ല. അത് സുചിത്രയാണ്. അവളെ കുറച്ചു ഞാൻ പിന്നെ പറയാം. ഇപ്പോൾ വണ്ടിയെടുക്കടോ. എനിക്ക് വിശക്കുന്നു. പിന്നെ ഒന്ന് കുളിക്കുകയും വേണം. വേറെ ആര് കുളിപ്പിച്ചാലും ശ്യാമ കുളിപ്പിക്കുന്ന സുഖം കിട്ടില്ല. പ്ലീസ് വണ്ടിയെടുക്കടോ.. ഞങ്ങൾ ഇങ്ങനെ നിന്ന് സംസാരിക്കുന്നത് ആ മാനേജർ കണ്ടാൽ ശ്യാമയ്ക്ക് ആണ് അതിന്റെ മോശം.."
സുധി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ശ്യാമ വേഗം സ്കൂട്ടറിനടുത്തേക്ക് നടക്കാൻ നോക്കി.
" എന്നെയും കൂട്ടടോ . കാലിലെ കെട്ട് അഴിച്ചെന്നെ ഉള്ളൂ. അങ്ങനെ നടക്കാൻ ഒന്നുമായിട്ടില്ല. എന്നെ ഒന്ന് പിടിക്കടോ. "
ശ്യാമ വേഗം വന്ന് സുധിയുടെ ഇടത് കയ്യെടുത്ത് തന്റെ തോളിൽ കൂടെയിട്ട് സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു.
ശ്യാമ സ്കൂട്ടറിൽ കയറി. സുധീ ശ്യാമയുടെ തോളിൽ പിടിച്ചു കൊണ്ട് സ്കൂട്ടറിൽ കയറി. ശ്യാമ മെല്ലെ സ്കൂട്ടർ മുന്നോട്ടേക്ക് എടുത്തുകൊണ്ട്
💬 Comments
View all comments