0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

നല്ല ചേർച്ച ഉണ്ടല്ലേ..? "

"പിന്നെ നല്ല ചേർച്ചയാ. അമ്മയ്ക്ക് എന്തായാലും അമ്മയുടെ പേര് ഓർമ്മയുണ്ടല്ലോ.. " ശ്യാമ ചിരിച്ചു കൊണ്ട് പറഞ്ഞു.

"മോളെ അയാളുടെ പേര് എന്താ പറഞ്ഞത്..? സുചിത്ര മോളുടെ ഏട്ടന്റെ പേര്..? "

"അത് എന്തിനാ അമ്മ ഇപ്പോൾ ചോദിക്കുന്നത്.. അപ്പു ഏട്ടൻ അങ്ങനെ വിളിച്ചാൽ പോരെ.? അമ്മയ്ക്ക് അപ്പു എന്ന് വിളിക്കാലോ..?"

"എങ്ങനെ വിളിച്ചാലും അയാൾക്ക് ഒരു പേരില്ലേ. അത് എന്തായിരുന്നു..? "

"അത്.. അത്.. എനിക്കൊന്നും ഓർമ്മയില്ല. ഇനി വന്നാൽ ചോദിക്കാം" ശ്യാമ പറഞ്ഞു.

"എന്നാൽ ഇനി വന്നാൽ ചോദിക്കാൻ ഒന്നും പോകേണ്ട. എനിക്ക് നല്ല ഓർമ്മയുണ്ട്. സുധി. വെറും സുധി അല്ല.

സുധീഷ് ചന്ദ്രൻ.. ശ്യാമയും സുധീഷ് ചന്ദ്രനും അതും നല്ല. ചേർച്ചയുണ്ട് അല്ലേ മോളെ..?"

"അമ്മ ഇപ്പോൾ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്..? ഞാൻ പോകുവാ എനിക്ക് വേറെ പണിയുണ്ട്. "

അങ്ങനെ പറഞ്ഞു ശ്യാമ പോകാൻ നോക്കിയപ്പോൾ ശ്യാമയുടെ അമ്മ പറഞ്ഞു.

"മോളെ അവിടെ നിന്നെ. അമ്മ ഒന്ന് പറയെട്ടെ."

"മ്. എന്താ..? അമ്മയ്ക്ക് എന്താ പറയാൻ ഉള്ളത്...?"

"അത് മോളെ അമ്മയ്ക്ക് ഇനി എത്ര നാൾ ഉണ്ടെന്ന് അറിയില്ല. അമ്മയുടെ സമയം ഏകദേശം തീരാറായി. അമ്മ പോയാൽ പിന്നെ മോള് തനിച്ചാവില്ലേ..?"

അത് കേട്ട് ശ്യാമയ്ക്ക് സങ്കടം വന്നു.

"അമ്മേ വേണ്ടാത്തത് ഒന്നും പറയല്ലേ. അമ്മയ്ക്ക് ഒന്നും ഇല്ല. ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും. അത് ഡോക്ടർമാർ ഒന്നും കൃത്യമായി പറയാത്തത് കൊണ്ടാ. അത് കഴിഞ്ഞാൽ അമ്മ പയറു പോലെ ഓടി നടക്കും.

💬 Comments

View all comments