0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.5K

എടുക്കട്ടെ..? അതോ കാപ്പി മതിയോ..? എന്നൊക്കെയാ. അപ്പു ഏട്ടൻ എന്നോട് പറഞ്ഞത് ശ്യാമ നല്ല കുട്ടിയാണ് എന്നാ. മറ്റുള്ളവരുടെ ആവശ്യവും അവസ്ഥയും കണ്ട് മനസ്സിലാക്കി പെരുമാറും എന്നൊക്കെയാ.. എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ഇത്രയും സമയം ആയിട്ടും ഒരു ഗ്ലാസ്‌ വെള്ളം വേണോ എന്ന് പോലും എന്നോട് ചോദിച്ചില്ലല്ലോ..?"

"അയ്യോ സോറി ചേച്ചി.. സോറി. ഞാൻ ഇപ്പോൾ എടുക്കാം. ചേച്ചിക്ക് വെള്ളം വേണോ ? അതോ ചായ മതിയോ..?""

അപ്പോഴേക്കും അവർ നടന്നു ശ്യാമയുടെ മുറിയിൽ എത്തിയിരുന്നു. ആ മുറിയിലേക്ക് കയറിയ സുചിത്ര പറഞ്ഞു.

"വൗ!! നല്ല സൂപ്പർ മുറിയാണല്ലോ..? എനിക്ക് ഇഷ്ട്ടം ആയി. എന്തായാലും ഞാൻ തിരിച്ചു പോകുന്ന വരെ എന്റെ മുറി ഇത് തന്നെ. ശ്യാമയ്ക്ക് വേണമെങ്കിൽ എന്റെ കൂടെ കിടക്കാം. അല്ലെങ്കിൽ അമ്മയുടെ മുറിയിൽ കിടക്കാം. അല്ലെങ്കിൽ മുകളിൽ പോയി അപ്പു ഏട്ടന്റെ മുറിയിൽ പോയി കിടക്കാം. അതൊന്നും എനിക്ക് പ്രശ്നം അല്ല കേട്ടോ..?"

കൈയിലുള്ള കവറുകൾ അവിടെ വെച്ച് ശ്യാമയെ നോക്കി സുചിത്ര പറഞ്ഞു. പിന്നെ ശ്യാമയുടെ കൈയിൽ നിന്ന് രണ്ടു ബാഗുകളും വാങ്ങി അവിടെ വെച്ചു ശ്യാമയെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു.

"പേടിച്ചു പോയോ. ? ശ്യാമയ്ക്ക് ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ട്ടം അല്ലങ്കിൽ ഞാൻ മുകളിൽ അപ്പു ഏട്ടന്റെ കൂടെ പോയി കിടന്നോളാം. "

"ഇല്ല എനിക്ക് അങ്ങനെ ഒന്നും ഇല്ല. ചേച്ചി ഇവിടെ കിടന്നോ. ഞാൻ അമ്മയുടെ കൂടെ കിടന്നോളും.."

"അങ്ങനെ ഇപ്പോൾ എന്റെ ശ്യാമ കുട്ടി അമ്മയുടെ കൂടെ ഒന്നും പോയി കിടക്കേണ്ട. നമുക്ക്

💬 Comments

View all comments