Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
ഇതുപോലെ കെട്ടിപിടിച്ചു കിടക്കാം. പിന്നെ ശ്യാമേ എനിക്ക് നന്നായി വിശക്കുന്നുണ്ട്. ശ്യാമ ഉണ്ടാകുന്നതിന് ഒക്കെയും നല്ല രുചിയാണ് എന്നാ അപ്പു ഏട്ടൻ പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ എന്റെ മോള് പോയി ഈ ചേച്ചിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്. അപ്പോഴേക്കും ഞാൻ ഒന്ന് കുളിക്കട്ടെ.."
.
അതും പറഞ്ഞു സുചിത്ര കുളിക്കാനായി ബാത്‌റൂമിൽ കയറി ശ്യാമയോട് വിളിച്ചു പറഞ്ഞു.
"അതേ ശ്യാമേ.. എനിക്ക് മാറാൻ ഉള്ളത് ആ ബേഗിൽ ഉണ്ട് അതിൽ ഒന്ന് എടുത്തു പുറത്ത് വെച്ചേക്കണേ.."
"ശരി ചേച്ചി. "
ശ്യാമ അങ്ങനെ പറഞ്ഞിട്ട് സൂചിത്രയുടെ ബേഗ് തുറന്ന് നോക്കി. അതിൽ നിന്നും ഏത് എടുക്കണം എന്ന് അറിയാതെ ശ്യാമ നിന്ന് പോയി. എന്നിട്ട് സൂചിത്രയോട് വിളിച്ചു ചോദിച്ചു.
"ചേച്ചി. ഇതിൽ ഏതാ വേണ്ടത്. ഇതിൽ ചൂരിദാർ ഒന്നും കാണുന്നില്ലല്ലോ..?"
"എടി പെണ്ണേ അതിൽ പാന്റും ടോപ്പും കാണുന്നില്ലേ അത് എടുത്തു വെക്ക്. അത് മാത്രം പോര കേട്ടോ അടിയിൽ ഇടുന്നതും വേണം."
സുചിത്ര പറയുന്നത് കേട്ട് ശ്യാമ ചിരിച്ചു. എന്നിട്ട് ' അയ്യേ' എന്ന് പറഞ്ഞു. വീണ്ടും ബാഗിൽ നോക്കി. അതിൽ ബനിയൻ ടൈപ്പ് തുണിയുടെ പാന്റും ടി ഷർട്ടും കണ്ട് അത് എടുത്തു വെച്ചിട്ട് വീണ്ടും സൂചിത്രയോട് ചോദിച്ചു.
"ചേച്ചി അതിൽ നിന്ന് ഒരു പാന്റും ടി ഷർട്ടും എടുത്തു വെച്ചിട്ടുണ്ട്. വേറെ എന്താ വേണ്ടത് എന്ന് വെച്ചാൽ ചേച്ചി തന്നെ എടുത്തു ഉടുത്തോ... പിന്നെ ചേച്ചിക്ക് കഴിക്കാൻ എന്താ വേണ്ടത്..?"
"ആനമുട്ട പൊരിച്ചത് കിട്ടുമോ കിട്ടുമെങ്കിൽ രണ്ടെണ്ണം ഉണ്ടാക്കിക്കോ.."
ശ്യാമയ്ക്ക് ചിരി വന്നു.
💬 Comments
View all comments