ശ്യാമയും സുധിയും 7 [ഏകൻ]
കുട്ടിയെ എന്റെ ഏട്ടത്തിയായി വേണം. അതിൽ അപ്പുറം ഒന്നും ഇല്ല. ശരി സമയം ഉണ്ടല്ലോ. നമുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം. തല്ക്കാലം ശ്യാമ പോയി അമ്മയ്ക്ക് ഉള്ള മരുന്നും ഭക്ഷണവും കൊടുത്ത് ശ്യാമയും കഴിക്ക്. ഞാനും വരാം വാ."
അതും പറഞ്ഞു സുചിത്ര ശ്യാമയെ കൂട്ടി അമ്മയുടെ മുറിയിലേക്ക് പോയി. ശ്യാമ അമ്മയ്ക്ക് ഉള്ള മരുന്ന് എടുത്തു കൊടുത്തു. സുചിത്ര അവിടെ ഇരുന്ന് അവിടെ വെച്ച മരുന്നുകളും അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റും എല്ലാം എടുത്തു നോക്കി.
പിന്നെ അമ്മയുടെ അസുഖത്തെ കുറിച്ചും മറ്റും അവിടെ തന്നെ ഇരുന്നു സംസാരിച്ചു. അങ്ങനെ അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിൽ വന്നപ്പോൾ സുചിത്ര പറഞ്ഞു.
"അതേ എന്റെ ശ്യാമ കുട്ടി ഇവിടെ തനിച്ചു കിടന്ന് ഉറങ്ങിക്കോ. ഞാൻ മുകളിൽ പോയി അപ്പു ഏട്ടന്റെ കൂടെ കിടന്നോളും. "
ശ്യാമയുടെ മുഖം ചെറുതായി ഇരുണ്ടു. എന്നിട്ട് ചോദിച്ചു.
"അപ്പു ഏട്ടൻ സമ്മതിക്കുമോ.. വിവാഹത്തിന് മുൻപ് അങ്ങനെ കിടക്കാൻ.?."
"എന്താ സമ്മതിക്കാതെ...? എന്തായാലും വിവാഹം കഴിക്കാൻ പോകുന്നവർ അല്ലേ..? പിന്നെ എന്താ ?"
"എന്നാലും അത് ശരിയാണോ..? വിവാഹത്തിന് മുൻപ് കൂടെ കിടക്കുന്നതൊക്കെ..?"
"വിശ്വാസം ഉണ്ടെങ്കിൽ കിടക്കാം. കൂടെ കിടക്കുന്നതിൽ ഒരു തെറ്റും ഇല്ല. വിശ്വാസം വേണം എന്തിനും.'
അങ്ങനെ പറഞ്ഞു സുചിത്ര മുകളിലേക്ക് പോയി.
അപ്പു ഏട്ടന്റെ കൂടെ ഉറങ്ങാൻ പോകുന്നു എന്ന് പറഞ്ഞു മുകളിലേക്ക് പോയ സുചിത്ര വേഗം തിരിച്ചു വരുന്ന കണ്ടിട്ട് ശ്യാമ ചിരിച്ചു.
അത് കണ്ട് സുചിത്ര ശ്യാമയോട് പറഞ്ഞു.
"ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ...? വിവാഹത്തിന് മുൻപ് കൂടെ കിടന്ന് എന്ന് കരുതി എന്താ.. എന്തായാലും വിവാഹം കഴിഞ്ഞാൽ ഒന്നിച്ചു കിടക്കാൻ ഉള്ളതല്ലേ...? ശ്യാമയുടെ അപ്പു ഏട്ടൻ ഒരു സാധനം തന്നെ. അവിടെ കിടക്കാൻ പോയ എന്നെ തിരിച്ചു ഓടിച്ചു. പോയി ശ്യാമയുടെ കൂടെ കിടന്നാൽ മതി എന്ന് പറഞ്ഞു. "
ശ്യാമയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. അത് കണ്ടു സുചിത്ര പറഞ്ഞു.
"എന്റെ മോള് ചിരിക്കുന്നോ..? നിന്നെ ഇന്ന് ഞാൻ ശരിയാക്കിത്തരാം.. "
"ഞാൻ അപ്പോഴേ ചോദിച്ചതല്ലേ
അപ്പു ഏട്ടൻ സമ്മതിക്കുമോ.. വിവാഹത്തിന് മുൻപ് അങ്ങനെ കിടക്കാൻ. എന്ന്...? അപ്പു ഏട്ടൻ സമ്മതിക്കാത്തതിന് എന്നോട് എന്തിനാ ദേഷ്യം പിടിക്കുന്നത്..?"
"എനിക്ക് ഒരു ദേഷ്യവും ഇല്ല. അതിരിക്കട്ടെ എന്റെ ബേഗ് ഒക്കെ എവിടെയാ വെക്കുന്നെ. ? എന്റെ ഡ്രെസ്സ് അതിൽ തന്നെ വെച്ചാൽ മുഷിയും."
"എന്നാൽ അതൊക്കെ എടുത്തു ഈ ഷെൽഫിൽ വെക്കാം." ശ്യാമ ഷെൽഫ് തുറന്നു കൊണ്ട് പറഞ്ഞു.
"'ഇതെന്താ മുഴുവൻ സാരിയോ...? ശ്യാമ സാരി മാത്രമേ ഉടുക്കൂ എന്നുണ്ടോ..?"
ഷെൽഫിൽ സാരി അടുക്കി വെച്ചത് കണ്ട സുചിത്ര ചോദിച്ചു.
"അത്
💬 Comments
View all comments